Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പ്രവാസി ദമാം കോഴിക്കോട്-വയനാട്  ജില്ലാ കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ

ജമാൽ കൊടിയത്തൂർ, അൻവർ സാദത്ത്, മുഹമ്മദ് ആസിഫ്, മുഹമ്മദ് സാലിഹ് 

ദമാം - പ്രവാസി സാംസ്‌കാരിക വേദി ദമാം കോഴിക്കോട് -വയനാട് ജില്ലാ കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റായി ജമാൽ കൊടിയത്തൂരിനേയും ജനറൽ സെക്രട്ടറിയായി അൻവർ സാദത്തിനേയും ട്രഷറായി മുഹമ്മദ് ആസിഫിനേയും തെരഞ്ഞെടുത്തു. മുഹമ്മദ് സാലിഹ് (വൈസ് പ്രസിഡന്റ്), സജാസ് (സെക്രട്ടറി), നാസർ കല്ലായി (ജനസേവനം), യാസർ ആർ.സി (മീഡിയ), എക്‌സിക്യൂട്ടീവ് അംഗങ്ങളായി മുഹമ്മദ് അലി പീറ്റയിൽ, ഷബീർ ചാത്തമംഗലം, സലാം ജാംജൂം, വജിഹ് കോയ, മുനീർ, ജെസീൽ കോയ എന്നിവരാണ് മറ്റു ഭാരവാഹികൾ. റീജിയണൽ കമ്മിറ്റി അംഗങ്ങളായ മുഹ്‌സിൻ ആറ്റാശ്ശേരി, റഊഫ് ചാവക്കാട് എന്നിവർ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി. ജില്ലാ കമ്മിറ്റി അംഗവും മീഡിയ വൺ ബ്രേവ് ഹാർട്ട് അവാർഡ് ജേതാവുമായ ഫൈസൽ കുറ്റിയാടിയെ ചടങ്ങിൽ അനുമോദിച്ചു. നിയുക്ത പ്രസിഡന്റ് ജമാൽ കൊടിയത്തൂർ സംസാരിച്ചു. ഫാസിസ്റ്റ് കാലത്തെ വെല്ലുവിളികളെ ക്രിയാത്മകമായി നേരിടാൻ രാജ്യത്തെ ജനാധിപത്യ വിശ്വാസികളും, മതേതര രാഷ്ട്രീയ കക്ഷികളും ജാഗ്രതയോടെ നീങ്ങണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അൻവർ സാദത്ത് സ്വാഗതവും മുഹമ്മദ് സാലിഹ് നന്ദിയും പറഞ്ഞു.

 

 

Latest News