റിയാദ് - പ്രവാസി സാംസ്‌കാരിക വേദി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ 2021 -22 കാലയളവിലേക്ക് പുതിയ കമ്മിറ്റി നിലവിൽവന്നു. യൂണിറ്റ് തലം മുതൽ നടന്ന സംഘടന തെരഞ്ഞെടുപ്പിലൂടെയാണ് പുതിയ നേതൃത്വത്തെ കണ്ടെത്തിയത്. സാജു ജോർജ് (പ്രസിഡന്റ്), വി.എ സമീഉല്ല (ജനറൽ സെക്രട്ടറി), എം.പി ഷഹ്ദാൻ (ട്രഷറർ) എന്നിവരാണ് പ്രധാന ഭാരവാഹികൾ. വൈസ് പ്രസിഡന്റുമാരായി സൈനുൽ ആബിദ് (വെൽഫയർ), റഹ്മത്ത് തിരുത്തിയാട് (സംഘടന), ജാസ്മിൻ അഷ്‌റഫ് (വനിതാ ശാക്തീകരണം), അജ്മൽ ഹുസൈൻ (രാഷ്ട്രീയ കാര്യം) എന്നിവരെയും തെരഞ്ഞെടുത്തു. അംജദ് അലി (സംഘടന) സുനിൽ (ഡോക്യൂമെന്റേഷൻ), റുക്‌സാന ഇർഷാദ്, അസീസ് എ.കെ (പി.ആർ) എന്നിവർ സെക്രട്ടറിമാരാണ്. വിവിധ വകുപ്പുകളുടെ അധ്യക്ഷന്മാരും അംഗങ്ങളുമായി അബ്ദുൽ റഹ്മാൻ മറായി, നിഅ്മത്തുല്ല (വെൽഫെയർ), ബാരിഷ് ചെമ്പകശ്ശേരി (മീഡിയ), ഖലീൽ പാലോട് (രാഷ്ട്രീയ കാര്യം) സലിം മാഹി, മിയാൻ തുഫൈൽ, ഫജ്‌ന ശഹദാൻ (എച്ച്.ആർ.ഡി), അബ്ദുറഹ്മാൻ ഒലയാൻ, സൗമ്യ സുനിൽ (കല,സാംസ്‌കാരികം), ഹാരിസ് എം.കെ, റിഷാദ് എളമരം (സ്‌പോർട്‌സ്) എന്നിവരെയും തെരഞ്ഞെടുത്തു.
മേഖലാ പ്രസിഡന്റുമാരായ അഡ്വ. റെജി, ശിഹാബ് കുണ്ടൂർ, ഖാലിദ് റഹ്മാൻ, അഷ്‌റഫ് കൊടിഞ്ഞി എന്നിവരും സെൻട്രൽ കമ്മിറ്റി അംഗങ്ങളായിരിക്കും. കിഴക്കൻ പ്രവിശ്യ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഷാജഹാൻ എം.കെ, ജനറൽ സെക്രട്ടറി അൻവർ സലിം എന്നിവർ വരണാധികാരികളായിരുന്നു.