Sorry, you need to enable JavaScript to visit this website.

ഫിറോസ്​ കുന്നംപറമ്പിലിനെ സ്ഥാനാർഥിയാക്കരുതെന്ന് യൂത്ത് കോണ്‍ഗ്രസ്

മലപ്പുറം- നിയമസഭ തെരഞ്ഞെടുപ്പിൽ തവനൂർ മണ്ഡലത്തിൽ ജീവകാരുണ്യ പ്രവർത്തകന്‍ ഫിറോസ്​ കുന്നംപറമ്പിൽ മത്സരിക്കുമെന്ന വാർത്തകൾക്കിടെ, യൂത്ത് കോണ്‍ഗ്രസില്‍നിന്ന് പ്രതിഷേധം.

സ്ഥാനാർഥിയെ കെട്ടിയിറക്കരുതെന്ന ആവശ്യമാണ് യൂത്ത്​കോൺഗ്രസ്​ പ്രവർത്തകർ ഉന്നയിക്കുന്നത്.  യൂത്ത്​കോൺഗ്രസ്​ മലപ്പുറം ജില്ലാ കമ്മിറ്റി ഇതുസംബന്ധിച്ച പ്രമേയം പാസാക്കി.

തവനൂർ നിയോജക മണ്ഡലത്തിൽ യു.ഡി.എഫ്​ സ്ഥാനാർഥിയായി യൂത്ത്​ കോൺഗ്രസ്​ നേതാക്കളെ പരിഗണിക്കണം. സ്ഥാനാർഥികളെ നൂലിൽ കെട്ടിയിറക്കുന്നത്​ വിജയ സാധ്യതയെ ബാധിക്കുമെന്ന്​  പ്രമേയത്തിൽ പറയുന്നു.

എതിരാളി ആ​രാണെങ്കിലും തവനൂരിൽ നിന്ന്​ ജനവിധി തേടുമെന്ന്​ ഫിറോസ്​ കുന്നംപറമ്പിൽ നേരത്തെ പറഞ്ഞിരുന്നു. മന്ത്രി കെ.ടി ജലീലാണ് മണ്ഡലത്തിലെ​ എൽ.ഡി.എഫ്​ സ്ഥാനാർഥി.

https://www.malayalamnewsdaily.com/sites/default/files/2021/03/12/youth-congress.jpg

Latest News