സൗദിയിലെ തിയറ്ററുകളിലും ദ് പ്രീസ്റ്റിന് നിറഞ്ഞ സദസ്സ്

FILE

ജിദ്ദ- സൗദി അറേബ്യയിലെ തിയറ്ററുകളിലും മമ്മുട്ടിയുടെ ദ് പ്രീസ്റ്റിന് വന്‍ വരവേല്‍പ്. ജിദ്ദ, റിയാദ്, ദമാം എന്നിവിടങ്ങളിലെ തിയറ്ററുകളില്‍ നിറഞ്ഞ സദസ്സിലായിരുന്നു പ്രദര്‍ശനം.
മമ്മുട്ടി ഫാന്‍സ് ആന്റ് വെല്‍ഫെയര്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ താരത്തിന്റെ കട്ടൗട്ടുകളും ചിത്രം പതിപ്പിച്ച ടീ ഷര്‍ട്ടുകളുമൊക്കെയായിട്ടായിരുന്നു ആരാധകരുടെ വരവ്. മലയാളികള്‍ക്കൊപ്പം സൗദി പൗരന്മാരും ചിത്രം ആസ്വദിച്ചു.
കേരളത്തിനൊപ്പം ഗള്‍ഫിലെ തിയറ്ററുകളിലും ദ് പ്രീസ്റ്റ് വ്യാഴാഴ്ചയാണ് റിലീസ് ചെയ്തത്. സെക്കന്റ് ഷോക്ക് അനുമതി കിട്ടിയതോടെയാണ് പ്രീസ്റ്റ് റിലീസ് ചെയ്യാന്‍ നിര്‍മാതാക്കള്‍ തീരുമാനിച്ചത്.
മമ്മുട്ടി ഫാന്‍സ് അസോസിയേഷന്‍ വിപുലീകരിക്കാനുള്ള തീരുമാനത്തിലാണ് താരാരാധകര്‍. ഇതിനായുള്ള ശ്രമങ്ങള്‍ നടക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

 

Latest News