കാസര്‍കോട് ടി.ഇ അബ്ദുല്ലയുടെ പേര് വെട്ടിയത്അവസാന നിമിഷം

കാസര്‍കോട്- കാസര്‍കോട് നിയമസഭാ മണ്ഡലത്തില്‍ പ്രഥമ പരിഗണനയിലുണ്ടായിരുന്ന മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റും മുന്‍നഗരസഭാ ചെയര്‍മാനുമായ ടി.ഇ അബുല്ലയുടെ പേര് വെട്ടിയത്അവസാന നിമിഷം. കോഴിക്കോട്ട്‌നിന്നു സ്ഥാനാര്‍ഥി ലിസ്റ്റ് പാണക്കാട്ട് എത്തുന്നത് വരെ ലിസ്റ്റില്‍ ടി.ഇ അബ്ദുള്ളയുടെ പേരുണ്ടായിരുന്നു. അച്ചടിച്ച സ്ഥാനാര്‍ഥി ലിസ്റ്റില്‍ ടി.ഇ.അബ്ദുല്ലയുടെ പേര് ഉച്ചക്ക് 12 മണിവരെ ഉണ്ടായിരുന്നുവെന്ന് നേതാക്കള്‍ സാക്ഷ്യപ്പെടുത്തുന്നു. അവസാന നിമിഷംടി.ഇയുടെ പേര് വെട്ടി എന്‍.എ നെല്ലിക്കുന്നിന്റെപേര് പേന കൊണ്ട്എഴുതി ചേര്‍ക്കുകയായിരുന്നു.
പേര് വെട്ടി തിരുത്തിയതിന്റെകോപി ഇപ്പോള്‍ നേതാക്കള്‍ക്കിടയിലും പ്രവര്‍ത്തകര്‍ക്കിടയിലും പ്രചരിക്കുന്നുണ്ട്.മുസ്‌ലിം ലീഗ് മത്സരിക്കുന്ന 27 മണ്ഡലങ്ങളില്‍ രണ്ടിടത്ത് ഒഴികെ ബാക്കി എല്ലായിടത്തേയും സ്ഥാനാര്‍ഥികളുടെ പേര് ഇതിലുണ്ട്. കാസര്‍കോടിന് നേരെ മലയാളത്തില്‍ ടൈപ്പ് ചെയ്ത പേര് മാത്രം വെട്ടി പച്ച മഷിയില്‍ എന്‍.എ നെല്ലിക്കുന്ന് എന്ന് എഴുതിയ ലിസ്റ്റാണ് സോഷ്യല്‍ മീഡിയയിലടക്കം പ്രചരിക്കുന്നത്.
ടി.ഇ അബ്ദുല്ലക്ക് ഉറപ്പിച്ച സീറ്റ് അവസാന നിമിഷം ആരുടെയോ സമ്മര്‍ദ്ദത്തിന് വഴങ്ങി തിരുത്തുകയായിരുന്നുവെന്നാണ് പ്രവര്‍ത്തകരുടെ കമന്റുകള്‍. ഐ.എന്‍.എല്ലില്‍നിന്നു എന്‍.എ നെല്ലിക്കുന്നിനൊപ്പം മുസ്‌ലിം ലീഗിലെത്തിയ പി.എം.എ സലാമിന് മലപ്പുറത്ത് സീറ്റ് നല്‍കുമെന്ന സൂചനകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ സലാം സ്ഥാനാര്‍ഥി ലിസ്റ്റില്‍ ഇടം പിടിക്കാതെ വന്നതോടെ എന്‍.എ നെല്ലിക്കുന്നിനെമൂന്നാം തവണയും പരിഗണിക്കുകയായിരുന്നു എന്നാണ്ലീഗ്സംസ്ഥാന നേതാക്കളില്‍നിന്നു ലഭിച്ച അനൗപചാരികമായ പ്രതികരണം. യു.ഡി.എഫിന് ഭരണം ലഭിച്ചാല്‍ എന്‍.എ നെല്ലിക്കുന്നിനെ മന്ത്രിയാക്കാനാണ് അദ്ദേഹത്തെ വീണ്ടും മത്സരിപ്പിക്കുന്നതെന്ന സൂചനകളും സംസ്ഥാന നേതാക്കള്‍ നല്‍കുന്നുണ്ട്.

 

Latest News