മുംബൈ- ബോക്സിംഗ് പഠിപ്പിക്കുന്ന 30 കാരനായ കോച്ച് പതിനാലുകാരിയെ ബലാത്സംഗം ചെയ്തു. മുംബൈയിലെ ക്ലബിലെത്തിച്ച് പീഡിപ്പിച്ച സംഭവം ഭീഷണികാരണം മൂന്ന് ദിവസം പെണ്‍കുട്ടി മാതാപിതാക്കളോട് പറഞ്ഞില്ല. ആരോടെങ്കിലും പറഞ്ഞാല്‍ കരിയര്‍ നശിപ്പിക്കുമെന്നായിരുന്നു ഭീഷണി.
മൂന്ന് ദിവസത്തിനുശേഷം പെണ്‍കുട്ടി മാതാപിതാക്കളെ അറിയിച്ചതിനെ തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്. പ്രതിയെ പോലീസ് മുംബൈ ചെംബൂരില്നിന്ന് പിടികൂടി.






