മുംബൈ- നടിയും ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ കാമുകിയുമായിരുന്ന സോമി അലി കുട്ടിക്കാലത്തെ ലൈംഗിക പീഡന അനുഭവങ്ങള്‍ വെളിപ്പെടുത്തി. അഞ്ച് വയസ്സായപ്പോള്‍ പാക്കിസ്ഥാനില്‍വെച്ചാണ് ആദ്യമായി ലൈംഗിക അതിക്രമം നേരിട്ടതെന്ന് അവര്‍ പറഞ്ഞു. വേലക്കാരുടെ ക്വാര്‍ട്ടേഴ്‌സില്‍വെച്ച് മൂന്ന് തവണ ദുരനുഭവമുണ്ടായതിനെ തുടര്‍ന്ന് മാതാപിതാക്കളോട് പറയുകയും നടപടി സ്വീകരിക്കുകയും ചെയ്തു. ഇക്കാര്യം ആരോടും പറയരുതെന്ന് മാതാപിതാക്കള്‍ പറഞ്ഞിരുന്നു. പതിനാലാം വയസ്സില്‍ ബലാത്സംഗം ചെയ്യപ്പെട്ടുവെന്നും സോമി അലി പറഞ്ഞു.