ദാദിയെന്ന് വിളിച്ചു വന്ന നാലു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച വൃദ്ധ ദമ്പതികള്‍ക്ക് പത്ത് വര്‍ഷം കഠിനതടവ്

മുംബൈ- നാലുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച വൃദ്ധ ദമ്പതികളെ പോക്‌സോ കോടതി പത്ത് വര്‍ഷം കഠിന തടവിന് ശിക്ഷിച്ചു. അയല്‍പക്കത്ത് താമസിച്ചിരുന്ന കുട്ടിയെയാണ് 2103 ല്‍ ഇവര്‍ പീഡിപ്പിച്ചത്. കുട്ടി ദാദ, ദാദി എന്ന് വിളിച്ചുകൊണ്ടാണ് ദമ്പതികളെ സമീപിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. മുംബൈ പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്.
80 വയസ്സ് കഴിഞ്ഞ പ്രതികള്‍ക്ക് ഒരു ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്.

 

Latest News