Sorry, you need to enable JavaScript to visit this website.

സൗദിയില്‍ ആറു മസ്ജിദുകള്‍ കൂടി താല്‍ക്കാലികമായി അടച്ചു

റിയാദ് - ആറു മസ്ജിദുകള്‍ കൂടി ഇസ്‌ലാമികകാര്യ മന്ത്രാലയം വെള്ളിയാഴ്ച താല്‍ക്കാലികമായി അടച്ചു. ഇതോടെ 33 ദിവസത്തിനിടെ അടച്ച മസ്ജിദുകളുടെ എണ്ണം 269 ആയി. ഇതില്‍ 253 എണ്ണം അണുനശീകരണ ജോലികള്‍ പൂര്‍ത്തിയാക്കി വീണ്ടും തുറന്നു. റിയാദ്, ഉത്തര അതിര്‍ത്തി പ്രവിശ്യകളില്‍ മൂന്നു മസ്ജിദുകള്‍ വീതമാണ് വെള്ളിയാഴ്ച മന്ത്രാലയം അടച്ചത്. ഒമ്പതു പള്ളികള്‍  ഇസ്‌ലാമികകാര്യ മന്ത്രാലയം വീണ്ടും തുറന്നു. റിയാദ് പ്രവിശ്യയില്‍ നാലു മസ്ജിദുകളും മക്ക പ്രവിശ്യയില്‍ രണ്ടു പള്ളികളും തബൂക്ക്, ജിസാന്‍, ഉത്തര അതിര്‍ത്തി പ്രവിശ്യകളില്‍ ഓരോ മസ്ജിദുകളുമാണ്  വീണ്ടും തുറന്നത്.

 

Latest News