Sorry, you need to enable JavaScript to visit this website.

ബാബുവിനെ വിളിക്കൂ, തൃപ്പൂണിത്തുറയെ രക്ഷിക്കൂ; അങ്കമാലിയില്‍ പ്രകടനം

അങ്കമാലി- മുൻ.മന്ത്രി കെ.ബാബുവിനെ തൃപ്പുണിത്തുറയിൽ സ്ഥാനാർത്ഥിയാക്കണമെന്നാവശ്യപ്പെട്ട് കെ.ബാബുവിന്റെ ജന്മനാടായ അങ്കമാലിയില്‍ പ്രകടനം.

 ജയിക്കുമെന്ന് ഉറപ്പുള്ള കെ.ബാബുവിനെ പോലെ പ്രഗത്ഭരായവരെ എന്തിന്റെ അടിസ്ഥാനത്തിലാണ് മാറ്റി നിറുത്തുന്നതെന്ന് പ്രകടനത്തിന് മുൻപ് നടന്ന പൊതുയോഗം ഉദ്ഘാടനം ചെയ്ത  കെ.പി.സി.സി. നിർവ്വാഹക സമിതി അംഗം കെ.വി.മുരളി ചോദിച്ച.

തൃപ്പുണ്ണിത്തുറയിൽ ഇടതുപക്ഷത്തിന്റെ ആധിപത്യം അവസാനിപ്പിച്ച് കഴിഞ്ഞ അഞ്ച് തവണ വിജയ കൊടിപ്പാറിക്കാൻ കഴിഞ്ഞത് കെ.ബാബുവിന്റെ രാഷ്ട്രീയ വിജയമാണെന്ന് മനസ്സിലാക്കി ഈ മണ്ഡലം നഷ്ടപ്പെടാതിരിക്കാൻ കെ.ബാബുവിനെ തന്നെ വീണ്ടും സ്ഥാനാർത്ഥിയാക്കണമെന്ന് കെ.വി.മുരളി ആവശ്യപ്പെട്ടു.

കോൺഗ്രസ്സ് ജില്ലാ ജനറൽ സെക്രട്ടറിമാരായ കെ.പി.ബേബി, അഡ്വ.കെ.ബി.സാബു, അഡ്വ.കെ.വൈ.ടോമി, ഷൈജോ പറമ്പി, സെബി കിടങ്ങേൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷൈനി ജോർജ്, പഞ്ചായത്ത് പ്രസിഡണ്ട്മാരായ എം.പി.ആന്റെണി, കറുകുറ്റി പഞ്ചായത്ത് പ്രസിഡണ്ട് ലതിക ശശികുമാർ, ഡിസിസി അംഗം ജോയ്പോൾ, മുനിസിപ്പൽ കൗൺസിലർ പോൾ ജോവർ, മുൻ. കൗൺസിലർ അഡ്വ.സജി ജോസഫ്, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിററി ചെയർമാൻ ബിനോയ് കൂരൻ,കാലടി മണ്ഡലം പ്രസിഡണ്ട് റെന്നി പാപ്പച്ചൻ, സി.പി.സെബാസ്റ്റ്ൻ, കെ.സി.ബേബി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട്മാരായ അഡ്വ.എം.ഒ.ജോർജ്, യൂത്ത് കോൺഗ്രസ്സ് നേതാക്കളായ ആന്റണി പാലാട്ടി, കെ.പി.അയ്യപ്പൻ, ഷാജി പുതുശ്ശേരി,ജോജോ ജോൺ, അനീഷ് മണവാളൻ, തോമസ് ചെന്നക്കാടൻ, ബാബു മഞ്ഞളി, ജേക്കബ്ബ് കോട്ടയക്കൽ, ചെറിയാൻ മുണ്ടാടൻ, വാവച്ചൻ താടിക്കാരൻ, പൂണോളി ജോസഫ് എന്നിവർ ഉൾപ്പെടെ നൂറോളം പേർ പ്രകടനത്തിൽ പങ്കെടുത്തു.

Latest News