കെപിസിസി ജനറൽ സെക്രട്ടറി വിജയൻ തോമസ് ബിജെപിയിൽ ചേർന്നു

ന്യൂദൽഹി- കെപിസിസി ജനറൽ സെക്രട്ടറിയും ജയ്ഹിന്ദ് ടിവി മുൻ ചെയർമാനുമായ വിജയൻ തോമസ് ബിജെപിയിൽ ചേർന്നു. പാർട്ടി ആസ്ഥാനത്ത് ജനറൽ സെക്രട്ടറി അരുൺ സിംഗ് അദ്ദേഹത്തിനു അംഗത്വം നൽകി.

കോൺഗ്രസിന് ആശയക്കുഴപ്പമാണെന്നും പ്രാദേശിക പാർട്ടിയുടെ സാന്നിധ്യം പോലുമില്ലെന്നും വിജയന്‍ തോമസ് പറഞ്ഞു. കേരളത്തില്‍നിന്ന് കൂടുതൽ കോണ്‍ഗ്രസ് നേതാക്കൾ മറ്റു പാർട്ടികളിൽ ചേരും. ആരും തുറന്നുപറയാത്തതാണ്. നിയമ സഭാ തെരഞ്ഞെടുപ്പിലെ സീറ്റിന്റെ പേരിൽ അല്ല പാർട്ടി വിടുന്നതെന്നും വിജയൻ തോമസ് പറഞ്ഞു.

Latest News