Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മുസ്ലിം ലീഗ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; കോഴിക്കോട് സൗത്തില്‍ നൂർബീന റഷീദ്, കെ.എം.ഷാജി അഴീക്കോട്

മലപ്പുറം- നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ അബ്ദുസമദ് സമദാനി മത്സരിക്കും. കെ.എം. ഷാജി അഴീക്കോട് മണ്ഡലത്തില്‍തന്നെയാണ് ജനവിധി തേടുക. കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ നൂര്‍ബീന റഷീദാണ് സ്ഥാനാര്‍ഥി.   കഴിഞ്ഞ തവണ 24 മണ്ഡലങ്ങളിൽ മത്സരിച്ച ലീഗ്​ ഇക്കുറി 27 മണ്ഡലങ്ങളിലാണ്​ മത്സരിക്കുന്നത്​. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്.

ഖമറുന്നീസ അൻവർ 1996ൽ മത്സരിച്ച ശേഷം ആദ്യമായാണ്  വനിതാ സ്ഥാനാർഥി മത്സര രംഗത്തുവരുന്നത്. കളമശ്ശേരിയില്‍ മുന്‍മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിന്‍റെ മകനും എറണാകളും ജില്ലാ നേതാവുമായ അഡ്വ.വി.ഇ. ഗഫൂറാണ് സ്ഥാനാർഥി.

1. മഞ്ചേശ്വരം : എ.കെ.എം. അഷ്റഫ്
2. കാസർഗോഡ് : എൻ.എ.നെല്ലിക്കുന്ന്
3. അഴീക്കോട് : കെ.എം ഷാജി
4. കൂത്തുപറമ്പ് : പൊട്ടന്‍കണ്ടി അബ്ദുള്ള
5. കുറ്റ്യാടി : പാറക്കല്‍ അബ്ദുള്ള
6. കോഴിക്കോട് സൗത്ത് : നൂര്‍ബീന റഷീദ്
7. കുന്ദമംഗലം : ദിനേഷ് പെരുമണ്ണ (യു.ഡി.എഫ് സ്വതന്ത്രന്‍)
8. തിരുവമ്പാടി : സി.പി. ചെറിയ മുഹമ്മദ്
9. മലപ്പുറം : പി. ഉബൈദുല്ല
10. വള്ളിക്കുന്ന് : പി. അബ്ദുല്‍ ഹമീദ് മാസ്റ്റര്‍
11. കൊണ്ടോട്ടി : ടി.വി. ഇബ്രാഹിം
12. ഏറനാട് : പി. കെ ബഷീര്‍
13. മഞ്ചേരി : യു.എ. ലത്തീഫ്
14. പെരിന്തല്‍മണ്ണ : നജീബ് കാന്തപുരം
15. താനൂര്‍ : പി.കെ. ഫിറോസ്
16. കോട്ടക്കല്‍ : കെ.കെ. ആബിദ് ഹുസൈന്‍ തങ്ങള്‍
17. മങ്കട : മഞ്ഞളാംകുഴി അലി
18. വേങ്ങര : പി.കെ. കുഞ്ഞാലിക്കുട്ടി
19. തിരൂര്‍ : കുറുക്കോളി മൊയ്തീന്‍
20. ഗുരുവായൂര്‍ : കെ.എന്‍.എ. ഖാദര്‍
21. തിരൂരങ്ങാടി : കെ.പി.എ. മജീദ്
22. മണ്ണാര്‍ക്കാട് : എന്‍. ഷംസുദ്ദീന്‍
23. കളമശ്ശേരി : വി.ഇ. ഗഫൂര്‍
24. കൊടുവള്ളി : എം.കെ. മുനീര്‍
25. കോങ്ങാട് : യു.സി. രാമന്‍
26. പുനലൂര്‍/ ചടയമംഗലം : പിന്നീട് പ്രഖ്യാപിക്കും
27. പേരാമ്പ്ര : പിന്നീട് പ്രഖ്യാപിക്കും

Latest News