നേമത്ത് ഉമ്മന്‍ ചാണ്ടിയില്ല, പൊതുസ്വതന്ത്രന് സാധ്യത

ന്യൂദല്‍ഹി- നേമത്ത് ഉമ്മന്‍ ചാണ്ടി മത്സരിക്കാനുള്ള സാധ്യത മങ്ങി. മത്സരിക്കുകയാണെങ്കില്‍ പുതുപ്പള്ളിയില്‍ മാത്രമെന്ന് ഉമ്മന്‍ ചാണ്ടി. രണ്ടിടത്ത് മത്സരിക്കില്ല. ഇതോടെ നേമത്ത് പുതിയ സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ ശ്രമം തുടങ്ങി. പൊതുസ്വതന്ത്രനെ നിര്‍ത്താനാണ് നീക്കം.
നേമത്തെ വെല്ലുവിളി ഏറ്റെടുക്കാന്‍ കെ. മുരളീധരന്‍ തയാറായെങ്കിലും എം.പിമാര്‍ മത്സരിക്കേണ്ട എന്ന നിലപാട് െൈഹക്കമാന്റ് ആവര്‍ത്തിച്ചു. നേമത്ത് മത്സരിക്കാന്‍ മുരളി മുന്നോട്ടുവെച്ച ഉപാധികളും നേതൃത്വത്തിന് സ്വീകാര്യമായില്ല.

 

Latest News