തിരുവനന്തപുരം - സംസ്ഥാന നിയമസഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടി മത്സരിക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ. ഷഫീഖ് പത്രസമ്മേളനത്തിൽ അറിയിച്ചു. ആദ്യ ഘട്ടത്തിൽ 16 പേരുടെ ലിസ്റ്റാണ് പുറത്തുവിട്ടത്. സംസ്ഥാന ഭാരവാഹികളുൾപ്പെടെയുള്ളവരുടെ പേര് വിവരം പിന്നീട് പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സാമൂഹ്യ നീതിക്ക് വെൽഫെയറിനൊപ്പം എന്ന മുദ്രാവാക്യമുയർത്തിയാണ് തെരഞ്ഞെടുപ്പിനെ നേരിടുകയെന്നും അദ്ദേഹം പറഞ്ഞു.
കാസർകോട്
തൃക്കരിപ്പൂർ -ടി. മഹേഷ് മാസ്റ്റർ
കണ്ണൂർ
തലശ്ശേരി -ശംസീർ ഇബ്രാഹിം
ബാലുശ്ശേരി -എൻ.കെ. ചന്ദ്രിക
എലത്തൂർ -താഹിർ പറമ്പത്ത്
മലപ്പുറം
വണ്ടൂർ -കൃഷ്ണൻ കുനിയിൽ
മലപ്പുറം - ഇ.സി. ആയിശ
വേങ്ങര -കുഞ്ഞാമുക്കുട്ടി മാസ്റ്റർ
പൊന്നാനി -ഗണേഷ് വടേരി
പാലക്കാട്
തരൂർ -കെ. രജിത
പട്ടാമ്പി -എസ്. മുജീബ് റഹ്മാൻ
തൃശൂർ
കൈപമംഗലം -എം.കെ. അസ്‌ലം
എറണാകുളം
ആലുവ -കെ.എം. ഷെഫ്രിൻ
പെരുമ്പാവൂർ -അർഷദ് പെരിങ്ങാല
ആലപ്പുഴ
അമ്പലപ്പുഴ -സുഭദ്രാമ്മ തോട്ടപ്പള്ളി
കൊല്ലം
ചടയമംഗലം -അർച്ചന പ്രജിത്ത്
തിരുവനന്തപുരം
ചിറയിൻകീഴ് -അഡ്വ. അനിൽ കുമാർ






