Sorry, you need to enable JavaScript to visit this website.

ട്രംപ് ബുദ്ധ പ്രതിമ ഇ- കൊമേഴ്‌സ് സൈറ്റുകളില്‍ ട്രെന്‍ഡായി മാറി 

ന്യൂദല്‍ഹി- ബോധി വൃക്ഷത്തണലില്‍ ട്രംപ് ധ്യാനത്തിലിരിക്കാന്‍ യാതൊരു സാധ്യതയുമില്ല. എന്നാല്‍ ഇത്തരം ഒരു പ്രതിമ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ട്രെന്‍ഡ് ആയി മാറുകയാണ്. ഇ-കൊമേഴ്‌സ് സൈറ്റുകളില്‍ ആണ് ഈ ട്രംപ് ബുദ്ധ പ്രതിമ തരംഗമാകുന്നത്.
ഡൊണാള്‍ഡ് ട്രംപ് കാലാവധി പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞ് വൈറ്റ് ഹൗസ് വിട്ടതിന് ശേഷമാണ് ബുദ്ധനെപ്പോലെ ധ്യാനത്തില്‍ ഇരിക്കുന്ന ഡൊണാള്‍ഡ് ട്രംപിന്റെ വെളുത്ത പോര്‍സലൈന്‍ പ്രതിമ ട്രെന്‍ഡാകുന്നത്. ആദ്യം ഇത് ചിത്രങ്ങള്‍ ആയി ആണത്രെ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചത്. വ്യത്യസ്ത അളവുകളില്‍ പ്രതിമ ലഭ്യമാണ്, 4.6 മീറ്റര്‍ വലുപ്പമുള്ള പ്രതിമയ്ക്ക് 44,707 രൂപയായിരുന്നു വില. 1.6 മീറ്റര്‍ വലിപ്പമുള്ള പ്രതിമയാണ് മറ്റൊരണ്ണം. 1,1168 രൂപയാണ് പ്രതിമയുടെ വില. വ്യത്യസ്തമായ ട്രംപ് പ്രതിമ രസകരമാണ്. ചമ്രം മടഞ്ഞ് ധ്യാന നിമഗ്‌നനായി ഇരിക്കുന്ന ട്രംപ് ബുദ്ധനെ അനുസ്മരപ്പിക്കും. കൈകള്‍ മടിയില്‍ മടക്കി വച്ചിരിക്കുന്നു.മിക്കവരും പ്രതിമ സ്വന്തമാക്കുന്നത് കൗതുകത്തിനാണ്, ആദ്യം വളരെ കുറച്ച് പ്രതിമകളാണ് നിര്‍മിച്ചതെങ്കിലും വിചാരിക്കാതെ നിരവധി പ്രതിമകള്‍ വിറ്റു പോകുകയായിരുന്നു. ചൈനീസ് ഫര്‍ണിച്ചര്‍ നിര്‍മാതാക്കളായ കമ്പനിയാണ് പ്രതിമ ആദ്യം പുറത്തിറക്കിയത്. പിന്നീട് ചൈനീസ് ഇ- കൊമേഴ്‌സ് സൈറ്റുകളിലും പ്രതിമ പ്രത്യക്ഷപ്പെട്ടു

 
 

Latest News