റിയാദ് - പ്രവാസി സാംസ്‌കാരിക വേദി റിയാദ് ഈസ്റ്റ് മേഖല പുതിയ കാലയളവിലേക്കുള്ള മേഖലാ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റായി അഡ്വ.റെജി സലീമിനെയാണ് തെരഞ്ഞെടുത്തത്. ഇതാദ്യമായിട്ടാണ് വനിതാ നേതൃത്വം പ്രവാസി സമൂഹത്തിന്റെ സംഘടനാ ചരിത്രത്തിൽ പ്രത്യേക ഇടം നേടുന്നത്. നേരത്തെ പ്രവാസി സെൻട്രൽ കമ്മിറ്റി അംഗം, വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങളിൽ ഉണ്ടായിരുന്ന അഡ്വ.റെജി മികച്ച സംഘാടകയാണ്.
ഈസ്റ്റ് മേഖലയുടെ സെക്രട്ടറിയായി റൈജു മുത്തലിബ്, ട്രഷറർ ആയി സിദ്ദീഖ് മതിലകം എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. അഡ്വ.റെജിയുടെ അധ്യക്ഷതയിൽ നടന്ന ആദ്യ എക്‌സിക്യൂട്ടീവ് യോഗത്തിൽ വിവിധ വകുപ്പുകളിലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. 'വർഗീയ അജണ്ടകളോടെ ഭരണത്തുടർച്ചക്കു ശ്രമിക്കുന്ന രാഷ്ട്രീയ സാഹചര്യത്തിൽ സാഹോദര്യത്തിന്റെയും വിവേകത്തിന്റെയും ജനപക്ഷ രാഷ്ട്രീയത്തിന്റെയും പ്രസക്തി വർധിച്ചിട്ടേയുള്ളൂവെന്ന് അവർ പറഞ്ഞു.
തുടർന്ന് വിവിധ വകുപ്പുതല ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടന്നു. ഭാരവാഹികൾ: ബഷീർ പാണക്കാട് (വൈസ് പ്രസിഡന്റ് & വെൽഫെയർ), രഹന (ജോ. സെക്ര.), അജ്മൽ ഹുസൈൻ (സ്പീക്കേഴ്‌സ് ഫോറം), മജീദ് തുപ്പത്ത് (സ്‌പോർട്‌സ്), നിഹാസ് (ആർട്‌സ്), സനോജ് (മീഡിയ), സിദ്ദീഖ് ആലുവ (പൊളിറ്റിക്കൽ ഹെഡ്) എന്നിവരെ തെരഞ്ഞെടുത്തു. അബ്ദുറഹിമാൻ മറായി, സലീം മൂസ, വി.എ സമീഉല്ല എന്നിവർ തെരഞ്ഞെടുപ്പ് വരണാധികാരികളായിരുന്നു.