മുന്നണിയിൽനിന്ന് നീതി കിട്ടിയില്ലെന്ന്  ജനാധിപത്യ കേരള കോൺഗ്രസ്‌

കോട്ടയം- ഇടതു മുന്നണിയിലെ സീറ്റ് വിഭജനത്തിൽ നീതി കാട്ടിയില്ലെന്ന് ജനാധിപത്യ കേരള കോൺഗ്രസ്. പ്രതിഷേധമുണ്ടെങ്കിലും മുന്നണിയിൽ ഉറച്ചുനിൽക്കുമെന്നും പാർട്ടി ചെയർമാൻ ഡോ. കെ.സി. ജോസഫ് പറഞ്ഞു. ജില്ലയിൽ കഴിഞ്ഞ തവണ മത്സരിച്ച പലസീറ്റുകളും ഇക്കുറി നഷ്ടമായി. നീതി പൂർവമായല്ല സി.പി.എം ഇടപെട്ടത്. രണ്ടുപുതിയ കക്ഷികൾ മുന്നണിയിലേക്ക് വരുമ്പോൾ ആനുപാതികമായി സീറ്റുകൾ പങ്കിടണമായിരുന്നു എന്നാൽ, അതുണ്ടായില്ല. പ്രതിഷേധം മുന്നണിയിൽ അറിയിച്ചിട്ടുണ്ട്. ചങ്ങനാശ്ശേരിക്ക് പകരം കുട്ടനാടും പൂഞ്ഞാറിനുപകരം പിറവവും ചോദിച്ചിരുന്നു. ചങ്ങനാശ്ശേരി സീറ്റ് ആവശ്യപ്പെടാനുള്ള അവകാശം കേരള കോൺഗ്രസ് എമ്മിനില്ല. സി.എഫ്. തോമസ് അവസാനകാലത്ത് ജോസഫിനൊപ്പമായിരുന്നു. 

 

Latest News