ആറു മാസമായി ഏഴുപേര്‍ പീഡിപ്പിച്ച 16 കാരി ഗര്‍ഭിണി; പ്രതികളില്‍ അച്ഛനും മകനും

ഭിവാനി- ഹരിയാനയില്‍ ഏഴു പേര്‍ ആറുമാസമായി പീഡിപ്പിച്ച പതിനാറുകാരി ഗര്‍ഭിണിയായി. മകള്‍ ഗര്‍ഭിണിയായ ശേഷം മാത്രം വിവരമറിഞ്ഞ പിതാവ് പോലീസില്‍ പരാതി നല്‍കി.

എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതായി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ രവീന്ദര്‍ കുമാര്‍ പറഞ്ഞു. രണ്ട് പ്രതികള്‍ 50 വയസ്സുകാരും ബാക്കിയുള്ളവര്‍ 30-15 പ്രായക്കാരുമാണെന്ന് അദ്ദേഹം പറഞ്ഞു.

പെണ്‍കുട്ടി എത്ര മാസം ഗര്‍ഭിണിയാണെന്നറിയാന്‍ അള്‍ട്രാസൗണ്ട് പരിശോധന നടത്തി. പ്രതികളില്‍  ഒരു അച്ഛനും മകനുമുണ്ടെന്നും പോലീസ് പറഞ്ഞു. സ്ഥിരമായി സാധനങ്ങള്‍ വാങ്ങാന്‍ പോയിരുന്ന പലവ്യഞ്ജന കടയില്‍വെച്ചാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നത്. ആദ്യം രണ്ടു പേരാണ് പീഡിപ്പിച്ചതെങ്കിലും പിന്നീട് കൂടുതല്‍ പേര്‍ ചേര്‍ന്ന് ആറു മാസമായി ലൈംഗിക ചൂഷണം തുടരുകയായിരുന്നു. ആരോടെങ്കിലും പറഞ്ഞാല്‍ കൊന്നുകളയുമെന്ന് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നതായും പോലീസ് പറഞ്ഞു. പ്രതികളെ ഉടന്‍ പിടികൂടാനാകുമെന്നാണ് പോലീസിന്റെ പ്രതീക്ഷ.

 

Latest News