Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

 മൂന്നില്‍ ഒന്ന് സ്ത്രീകളും  ലൈംഗികമായി പീഡിപ്പിക്കപ്പടുന്നു   

ന്യൂയോര്‍ക്ക്- ലോകമെമ്പാടുമുള്ള മൂന്നില്‍ ഒന്ന് സ്ത്രീകളും അവരുടെ ജീവിതത്തിലെ ഏതെങ്കിലും ഘട്ടങ്ങളില്‍ ശാരീരികമോ ലൈംഗികമോ ആയ പീഡനത്തിന് വിധേയരാകുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന. കൊറോണ മഹാമാരിയുടെ സമയത്ത് ക്രിമിനല്‍ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ചുവെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു. അക്രമങ്ങള്‍ തടയാനും ഇരകള്‍ക്കുള്ള സേവനങ്ങള്‍ മെച്ചപ്പെടുത്താനും സാമ്പത്തിക അസമത്വങ്ങള്‍ പരിഹരിക്കാനും യുഎന്‍ ഏജന്‍സി വിവിധ രാജ്യങ്ങളിലെ സര്‍ക്കാരുകളോട് അഭ്യര്‍ത്ഥിച്ചു.
ബന്ധങ്ങളില്‍ പരസ്പര ബഹുമാനത്തിന്റെ ആവശ്യകതയെക്കുറിച്ചും ലൈംഗിക ബന്ധത്തില്‍ പരസ്പര സമ്മതത്തെക്കുറിച്ചും ആണ്‍കുട്ടികളെ സ്‌കൂളുകളില്‍ നിന്ന് തന്നെ പഠിപ്പിക്കണമെന്ന് ലോകാരോഗ്യ സംഘടന അധികൃതര്‍ പറഞ്ഞു. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ഓരോ രാജ്യത്തും സംസ്‌കാരങ്ങളിലും നിലനില്‍ക്കുന്നുണ്ടെന്നും ഇത് ലക്ഷക്കണക്കിന് സ്ത്രീകളെയും അവരുടെ കുടുംബങ്ങളെയും ദുരിതത്തിലാക്കുന്നുണ്ടെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. കോവിഡ് 19 മഹാമാരി സമയത്ത് ഈ പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിച്ചുവെന്നും ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.
15 മുതല്‍ 49 വയസ് വരെ പ്രായമുള്ള സ്ത്രീകളില്‍ 31%, അല്ലെങ്കില്‍ 852 മില്യണ്‍ സ്ത്രീകള്‍ ശാരീരികമോ ലൈംഗികമോ ആയ അതിക്രമങ്ങള്‍ അനുഭവിച്ചിട്ടുണ്ടെന്ന് 2000-2018 വരെയുള്ള ദേശീയ ഡാറ്റ സര്‍വേ ഫലങ്ങള്‍ വ്യക്തമാക്കുന്നു. ഈ വിഷയം സംബന്ധിച്ച ഏറ്റവും വലിയ സര്‍വ്വേ റിപ്പോര്‍ട്ടാണിതെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു.
ഭര്‍ത്താവോ അടുപ്പമുള്ള പങ്കാളിയോ ആണ് ലൈംഗികമായി പീഡിപ്പിക്കുന്നവരില്‍ അധികവും. ദരിദ്ര രാജ്യങ്ങളിലാണ് ഇത്തരത്തിലുള്ള ലൈംഗിക അതിക്രമങ്ങള്‍ അധികവും നടക്കുന്നത്. ലൈംഗിക ചൂഷണത്തെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ ആളുകള്‍ മടി കാണിക്കുന്നതിനാല്‍ യഥാര്‍ത്ഥ കണക്കുകള്‍ ഇതിലും ഉയര്‍ന്നതാണെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ഞെട്ടിക്കുന്ന കണക്കുകളാണിതെന്നും ഇത്തരത്തിലുള്ള അക്രമണങ്ങളെ തടയാന്‍ ഗവണ്‍മെന്റുകള്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യണമെന്നും റിപ്പോര്‍ട്ട് തയ്യാറാക്കിയ ക്ലോഡിയ ഗാര്‍സിയമോറെനോ പറഞ്ഞു. കിരിബതി, ഫിജി, പപ്പുവ ന്യൂ ഗ്വിനിയ, ബംഗ്ലാദേശ്, ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഏറ്റവും കുറഞ്ഞ നിരക്കുകള്‍ യൂറോപ്പിലാണ്.
ചില പ്രദേശങ്ങളില്‍, പകുതിയിലധികം സ്ത്രീകളും ജീവിതത്തിന്റെ ഏതെങ്കിലും ഘട്ടത്തില്‍ അക്രമങ്ങളെ അഭിമുഖീകരിക്കുന്നുണ്ട്. പെണ്‍കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ വളരെ ചെറുപ്പം മുതല്‍ ആരംഭിക്കുന്നുണ്ടെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു. 15 മുതല്‍ 19 വയസ്സ് പ്രായമുള്ള നാല് കൗമാരക്കാരായ പെണ്‍കുട്ടികളെ എടുത്താല്‍ അവരില്‍ ഒരാള്‍ ശാരീരികമോ ലൈംഗികമോ ആയ ആക്രമണത്തിന് ഇരയായിട്ടുണ്ടെന്ന് ഗാര്‍സിയമോറെനോ പറയുന്നു.
ഈ അതിക്രമങ്ങളുടെ പ്രത്യാഘാതങ്ങള്‍ ദീര്‍ഘകാലം നിലനില്‍ക്കുമെന്നും സ്ത്രീകളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ബാധിക്കുമെന്നും അനാവശ്യ ഗര്‍ഭധാരണത്തിനും മറ്റ് സങ്കീര്‍ണതകള്‍ക്കും കാരണമാകുമെന്നും മോറെനോ പറഞ്ഞു.
ഓരോ മൂന്നു മിനിറ്റിലും ഒരു സ്ത്രീ ഇന്ത്യയില്‍ അതിക്രമത്തിന് ഇരയാകുന്നുണ്ടെന്നാണ് കണക്കുകള്‍. 2018 ലെ കണക്കു പ്രകാരം ഡല്‍ഹിയില്‍ മാത്രം ഒരു ദിവസം ശരാശരി അഞ്ചു സ്ത്രീകള്‍ മാനഭംഗത്തിന് ഇരയാകുന്നുണ്ട്.

Latest News