കാസർകോട്- പഴയ വോട്ടുകളുടെ കണക്കുകളെല്ലാം അട്ടിമറിക്കുന്ന ചിത്രമാണ് മഞ്ചേശ്വരം മണ്ഡലത്തിൽ തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞതിന്ശേഷമുള്ളത്. ഈ കുറഞ്ഞ വോട്ട് വ്യത്യാസത്തിന്റെ കണക്കുകൾ തിരിച്ചറിഞ്ഞാണ്പുറത്തുനിന്നുള്ളഒരാളെ സ്ഥാനാർത്ഥിയാക്കി കൊണ്ട് സി .പി .എം നേതൃത്വം പുതിയ പരീക്ഷണം നടത്തുന്നത്. വി.വി രമേശന്റെ കഴിവും തിരഞ്ഞെടുപ്പ് പ്രവർത്തന പാടവവും പ്രയോജനപ്പെടുത്തിയാൽ മണ്ഡലത്തിന്റെ ചിത്രം മാറ്റിമറിക്കാമെന്നാണ് പാർട്ടിയുടെ കണക്കുകൂട്ടൽ. രണ്ടേകാൽ ലക്ഷം വോട്ടർമാരാണ് മണ്ഡലത്തിലുള്ളത്. 1.80 ലക്ഷം വോട്ടുകളാണ് സ്ഥിരമായി പോൾ ചെയ്യുന്നത്. 2016 ലെ തിരഞ്ഞെടുപ്പിൽ ലീഗിലെ പി .ബി അബ്ദുൽ റസാഖ്56870 വോട്ടുംബി .ജെ .പിയിലെകെ. സുരേന്ദ്രൻ 56781 വോട്ടുംസി .പി .എമ്മിലെ സി. എച്ച് കുഞ്ഞമ്പു 42565 വോട്ടും നേടിയിരുന്നു. 89 വോട്ടിന്പി . ബി ജയിച്ചു .2019 ലെ ഉപതിരഞ്ഞെടുപ്പിൽ 7923 വോട്ടിനാണ് ലീഗിലെ എം .സി ഖമറുദ്ദീൻ ബി .ജെ .പിയുടെ രവീശ തന്ത്രി കുണ്ടാറിനെ തോൽപ്പിച്ചത്. സി.പി.എമ്മിലെ എം .ശങ്കർ റായിക്ക്38,000 ത്തിൽപ്പരം വോട്ട് മാത്രമാണ് ലഭിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പിൽ ഈ കണക്കുകളെല്ലാം അട്ടിമറിഞ്ഞു. മണ്ഡലത്തിൽ മൊത്തം ഇടതുമുന്നണിക്ക് കിട്ടിയ വോട്ട് അരലക്ഷംകടന്നിരുന്നുഎന്നാണ് കണക്കുകൾ പറയുന്നത്. 52000 വോട്ട് മാത്രമാണ് ബി .ജെ പിക്ക്ലഭിച്ചത്. യു. ഡി. എഫിന് 55000 വോട്ടുകളും ലഭിച്ചുവെന്നാണ് കണക്കാക്കിയത്. മുൻ തിരഞ്ഞെടുപ്പുകളിൽ ലഭിച്ച യു .ഡി .എഫ് വോട്ടുകളിൽ ഗണ്യമായ ഇടിവാണ്സംഭവിച്ചത്. ബി .ജെ പിക്ക്മണ്ഡലത്തിൽ ലഭിക്കുന്ന പരമാവധി വോട്ടുകൾ ആയെന്നാണ്പറയുന്നത്. അതായത് മുന്നണികൾ തമ്മിൽ നേരിയ വ്യത്യാസംമാത്രമാണ് മണ്ഡലത്തിൽ നിലവിലുള്ളത്. പിന്നാക്കവിഭാഗത്തിന്റെ മാത്രമായുള്ള 40000 വോട്ടുകൾ നിർണ്ണായകമാണെന്ന് എൽ ഡി എഫ് മണ്ഡലം നേതാക്കൾ തന്നെ സമ്മതിക്കുന്നു. സി പി എം വെട്ടിയ ജയാനന്ദയ്ക്ക് ഈ വോട്ടുകൾ മുതലെടുക്കാനുള്ള സാധ്യത ഉണ്ടായിരുന്നു. വി.വി രമേശന്ആ സാധ്യതകൾ പ്രയോജനപ്പെടുത്താൻ കഴിഞ്ഞേക്കും എന്നും പറയുന്നുണ്ട്. യു .ഡി എഫും , ബി .ജെ .പിയും പുതുമുഖ സ്ഥാനാർത്ഥികളെ രംഗത്തിറക്കുമെന്നാണ് സൂചനകൾ. അതോടെ കന്നിയങ്കക്കാർ തമ്മിലുള്ള തീപാറുന്ന പോരാട്ടമാകും മണ്ഡലത്തിലുണ്ടാവുക.






