Sorry, you need to enable JavaScript to visit this website.

പുതുച്ചേരിയില്‍ ഡി.എം.കെ പിടിമുറുക്കി, കോണ്‍ഗ്രസ് 15 സീറ്റില്‍ മത്സരിക്കും

പുതുച്ചേരി- പുതുച്ചേരിയില്‍ കോണ്‍ഗ്രസ് 15 സീറ്റില്‍ കോണ്‍ഗ്രസും 13 സീറ്റില്‍ ഡി.എം.കെയും മത്സരിക്കും. കഴിഞ്ഞ തവണയെക്കാള്‍ ആറ് സീറ്റ് കോണ്‍ഗ്രസിന് കുറഞ്ഞു. ഡി.എം.കെയുടെ സമ്മര്‍ദമാണ് കാരണം. 13 സീറ്റിലാണ് ഡി.എം.കെ മത്സരിക്കുക.

എം.എല്‍.എമാരുടെ രാജി സീറ്റ് ചര്‍ച്ചയില്‍ കോണ്‍ഗ്രസിന് വലിയ നഷ്ടമുണ്ടാക്കുകയായിരുന്നു. കഴിഞ്ഞ തവണ കോണ്‍ഗ്രസ് 21 സീറ്റിലും ഡി.എം.കെ 9 സീറ്റിലുമാണ് മത്സരിച്ചത്. ഇത്തവണ കോണ്‍ഗ്രസിന് ആറ് സീറ്റ് വിട്ടു നല്‍കേണ്ടി വന്നപ്പോള്‍ ഡി.എം.കെക്ക് നാല് സീറ്റ് കൂടി. രണ്ട് സീറ്റ് സഖ്യകക്ഷികള്‍ക്കായി മാറ്റിവെച്ചു. ഈ സീറ്റുകള്‍ സി.പി.ഐക്കും വി.സി.കെക്കും നല്‍കിയേക്കും.
പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ നഷ്ടം സഹിച്ചായാലും സഖ്യം വേണമെന്ന നിലപാടില്‍ കോണ്‍ഗ്രസ് എത്തിയതോടെ സീറ്റ് ധാരണ ഡി.എം.കെക്ക് അനുകൂലമാകുകയായിരുന്നു.

 

Latest News