കാസർകോട്- കൊവിഡ് പ്രതിസന്ധിയെ തുടർന്ന് നിർത്തി വെച്ച കൂടുതൽ ദീർഘദൂര ട്രെയിനുകൾ ആരംഭിക്കുന്നു. മംഗളൂരു ചെന്നൈ സ്പെഷ്യൽ എക്സ്പ്രസ് ട്രെയിൻ ഏപ്രിൽ 8 മുതൽ ഓടിത്തുടങ്ങും. ട്രെയിനുകൾക്ക് റിസർവേഷൻ നിർബന്ധമാണ്.ആദ്യയാത്ര മംഗളൂരു സെൻട്രലിൽ നിന്ന് രാത്രി 11.45 ന് പുറപ്പെടും. കാസർകോട് 12.23 നും കാഞ്ഞങ്ങാട് 12.43 നും എത്തിച്ചേരും. അവസാന സ്റ്റേഷനായ ചെന്നൈ സെൻട്രലിൽ പിറ്റേദിവസം ഉച്ചയ്ക്ക് 3.50 ന് എത്തും. മടക്കയാത്ര ഏപ്രിൽ 10 ന് ചെന്നൈ സെൻട്രലിൽ നിന്ന് രാവിലെ 11.35 ന് പുറപ്പെട്ട് പിറ്റേദിവസം പുലർചെ 3.25 ന് മംഗളൂരു സെൻട്രലിൽ എത്തിച്ചേരും. കാസർകോട് (രാത്രി 1.39), കാഞ്ഞങ്ങാട് (രാത്രി 1.59) എന്നിവിടങ്ങൾ സ്റ്റോപ് ഉണ്ടാവും. പുതുച്ചേരി മംഗളൂരു പ്രതിവാര എക്സ്പ്രസ് ട്രെയിൻ ഏപ്രിൽ 17 മുതൽ സെർവീസ് തുടങ്ങും.വൈകുന്നേരം 4.45 ന് പുതുച്ചേരിയിൽ നിന്ന് പുറപ്പെട്ട പിറ്റേദിവസം രാവിലെ 9.50 ന് മംഗളൂരുവിൽ എത്തിച്ചേരും. ജില്ലയിൽ കാസർകോട് സ്റ്റോപ് ഉണ്ട്. സമയം രാവിലെ 8.28. മടക്കയാത്ര ഏപ്രിൽ 18 ന് വൈകുന്നേരം 4.35 ന് മംഗളൂരു സെൻട്രലിൽ നിന്ന് ആരംഭിച്ച് പിറ്റേദിവസം രാവിലെ 9.50 ന് പുതുച്ചേരിയിലെത്തും. കാസർകോട്ടെ സമയം വൈകുന്നേരം 5.05 ആണ്.തിരുവനന്തപുരം ഹസ്രത് നിസാമുദ്ദീൻ പ്രതിവാര സ്പെഷ്യൽ ട്രെയിൻ ഏപ്രിൽ 7 മുതൽ സെർവീസ് ആരംഭിക്കും. കാസർകോട് സ്റ്റോപ് ഉണ്ട്.






