താനൂരിൽ നബിദിന റാലിക്കിടെ സംഘർഷം; നിരവധി പേർക്ക് വെട്ടേറ്റു

താനൂർ- നബിദിന റാലിക്കിടെ താനൂർ ഉണ്യാലിൽ സംഘർഷം. ഇന്ന് രാവിലെയാണ് നബിദിന റാലിക്കിടെ ഇരുവിഭാഗം സുന്നി പ്രവർത്തകർ ഏറ്റുമുട്ടിയത്. രാവിലെ ആറുമണിക്കാണ് സംഭവം. ഇ.കെ വിഭാഗം സുന്നി പ്രവർത്തകരുടെ റാലിക്കിടെയാണ് സംഘർഷമുണ്ടായത്. മാരകായുധങ്ങളുമായി മറുവിഭാഗം അക്രമിക്കുകയായിരുന്നു. എട്ടോളം പേർക്ക് വെട്ടേറ്റു. മാരകമായി വെട്ടേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാക്കിയുള്ളവർ തിരൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. സി.പി.എം-ലീഗ് സംഘർഷം പതിവായി നടക്കുന്ന സ്ഥലമാണ് താനൂർ ഉണ്യാൽ. പ്രദേശത്ത് കനത്ത പോലീസ് കാവൽ ഏർപ്പെടുത്തി.
 

Latest News