ജിദ്ദ- സൗദി അറേബ്യ അന്താരാഷ്ട്ര വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം മെയ് 17ന് പുലര്‍ച്ചെ മാത്രമേ നീക്കുകയുള്ളൂവെന്ന് സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് വ്യാഴാഴ്ച നല്‍കിയ പുതിയ അറിയിപ്പില്‍ പറയുന്നു.
മെയ് 17 ന് പുലര്‍ച്ചെ ഒരു മണി മുതല്‍ മാത്രമേ സൗദി പൗരന്മാരെ രാജ്യത്തിനു പുറത്തേക്കും തിരിച്ചും യാത്ര ചെയ്യാന്‍ അനുവദിക്കുകയുളളൂവെന്ന് ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ (ജി.എ.സി.എ) സര്‍ക്കുലര്‍ ഉദ്ധരിച്ച് അറിയിപ്പില്‍ പറയുന്നു.
മെയ് 17 ന് എല്ലാ അന്താരാഷ്ട്ര വിമാനങ്ങള്‍ക്കും ഏര്‍പ്പെടുത്തിയ വിലക്ക് നീക്കും. അതേസമയം, കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ബന്ധപ്പെട്ട കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം വിലക്ക് നിലവിലുള്ള രാജ്യങ്ങള്‍ക്ക് ഇത് ബാധകമല്ല. മെയ് 17 മുതല്‍ സൗദിയിലെ എല്ലാ എയര്‍പോര്‍ട്ടുകളും പൂര്‍ണമായും തുറക്കുമെന്നും അറിയിപ്പില്‍ പറയുന്നു.







