Sorry, you need to enable JavaScript to visit this website.

ഇന്ത്യ ജനാധിപത്യ രാജ്യമല്ലാതായെന്ന് രാഹുല്‍ ഗാന്ധി; സ്വീഡിഷ് റിപ്പോര്‍ട്ട് ഉദാഹരണം

ന്യൂദല്‍ഹി- ഇന്ത്യ ഇനി ജനാധിപത്യ രാജ്യമല്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. ഇന്ത്യ ഇപ്പോള്‍ പാകിസ്ഥാനെപ്പോലെ സ്വേച്ഛാധിപത്യപരമാണെന്നും ബംഗ്ലാദേശിനേക്കാള്‍ മോശമാണെന്നുമുള്ള സ്വീഡന്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഡെമോക്രസി റിപ്പോര്‍ട്ട് ഉദ്ധരിച്ചാണ് രാഹുലിന്റെ ആരോപണം.

കുതിച്ചയര്‍ന്ന ഇന്ധനവിലയും  കാര്‍ഷിക നിയമങ്ങളും മറ്റ് പ്രശ്‌നങ്ങളും ചൂണ്ടിക്കാട്ടി ബി.ജെ.പി നേതൃത്വം നല്‍കുന്ന കേന്ദ്ര സര്‍ക്കാരിനെ ആക്രമിക്കുന്നതില്‍ ഒരു പടി കൂടി കടന്നുള്ളതാണ് രാഹുലിന്റഎ ട്വീറ്റ്. ബി.ജെ.പി,സംഘ്പരിവാര്‍ കേന്ദ്രങ്ങളില്‍നിന്ന് ഇത് രൂക്ഷമായ വിമര്‍ശനം ക്ഷണിച്ചുവരുത്തി.

 

 

Tags

Latest News