Sorry, you need to enable JavaScript to visit this website.

ലൈവിനിടെ സ്റ്റുഡിയോ മോണിറ്റര്‍ സെറ്റ് തകര്‍ന്നു വീണു : അവതാരകന് പരിക്ക്

ബൊഗോട്ട-ടെലിവിഷന്‍ ലൈവ് പ്രോഗ്രാമിനിടെ അവതാകരന് മേല്‍ സ്റ്റുഡിയോ സെറ്റ് മോണിറ്റര്‍ തകര്‍ന്നു വീണു പരിക്കേറ്റു. ഇഎസ്പിഎന്‍ കൊളംബിയ ടെലിവിഷന്‍ ലൈവ്  പ്രോഗ്രാമിനിടെയാണ് അവതാരകനായ കാര്‍ലോസ് ഓര്‍ഡുസിന് പരിക്കേറ്റത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാദ്ധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ഇഎസ്പിഎന്‍ കൊളംബിയ ചാനലിന്റെ ആറ് പേര്‍ പങ്കെടുക്കുന്ന ചാനല്‍ ചര്‍ച്ചയ്ക്കിടെയാണ് അപകടമുണ്ടായത്. ലൈവിനിടെ കാര്‍ലോസിന്റെ മുകളിലേയ്ക്ക് സ്റ്റുഡിയോ മോണിറ്ററിന്റെ ഒരു ഭാഗം തകര്‍ന്ന് വീഴുകയായിരുന്നു. മോണിറ്റര്‍ വീണതോടെ അദ്ദേഹത്തിന്റെ മുഖം മുന്‍വശത്തെ മേശയില്‍ ഇടിക്കുകയും ചെയ്തു. അപകടം സംഭവിച്ചതോടെ ക്യാമറ മറ്റൊരു അവതാരകന്റെ മുഖത്തേയ്ക്ക് തിരിക്കുന്നതായും വീഡിയോയിലുണ്ട്. പെട്ടെന്നുണ്ടായ അപകടത്തില്‍ ഞെട്ടിയിരുന്ന അദ്ദേഹം പ്രേക്ഷകരോട് ഇടവേള ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് കാര്‍ലോസിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ചാനല്‍ തന്നെ നേരിട്ട് അറിയിച്ചു. കാര്‍ലോസിന്റെ മൂക്കില്‍ ചതവും ശരീരത്തില്‍ പൊട്ടലും ഏറ്റിട്ടുണ്ട്.
 

Latest News