കാറിനുള്ളില്‍ വനിതാ ഐ.പി.എസ് ഓഫീസറെ പീഡിപ്പിച്ച ഡി.ജി.പിക്ക് സസ്‌പെന്‍ഷന്‍

ചെന്നൈ- ഔദ്യോഗിക കാറില്‍ വനിതാ ഐ.പി.എസ് ഓഫിസറെ പീഡിപ്പിക്കാന്‍ ശ്രമിച്ച പരാതിയില്‍ ഡി.ജി.പി രാജേഷ് ദാസിന് കൂട്ടുനിന്ന എസ്.പി ഡി കണ്ണനെയും സസ്പെന്‍ഡ് ചെയ്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍.

തിരുച്ചിറപ്പള്ളി- ചെന്നൈ ഹൈവേയില്‍ വച്ച് ഫെബ്രുവരി 21 നാണ് സംഭവം. തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ക്ക് ശേഷം മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നു പോയതിനു പിന്നാലെ വി.ഐ.പി ഡ്യൂട്ടി കഴിഞ്ഞ് ഡി.ജി.പിയും സംഘവും മടങ്ങുകയായിരുന്നു, മുതിര്‍ന്ന ഓഫിസറെ സ്വീകരിക്കേണ്ട ചുമതലയുള്ളയാണ് പരാതിക്കാരിയായ വനിതാ പോലിസ് ഓഫിസര്‍. മുതിര്‍ന്ന ഓഫീസറെ സല്യൂട്ട് ചെയ്തശേഷം മടങ്ങാന്‍ ഒരുങ്ങവെ തന്നോട് ഡി.ജി.പിയുടെ കാറില്‍ കയറാന്‍ ആവശ്യപ്പട്ടു. കാറിനുള്ളില്‍  തന്നോട് മോശമായി പെരുമാറുകയും തുടര്‍ന്ന് അടുത്ത സ്ഥലത്ത് കാര്‍ നിര്‍ത്തിയപ്പോള്‍ പരാതിക്കാരി കാറില്‍ നിന്ന് ഇറങ്ങി ഓടുകയുമായിരുന്നു.

ഡി.ജി.പിക്കെതിരെ പരാതിയുമായി ചെന്നൈയിലേക്ക് വന്ന ഉദ്യോഗസ്ഥയുടെ കാര്‍ നഗരാതിര്‍ത്തിയില്‍ തടഞ്ഞതും, ഡി.ജി.പിയുടെ നിര്‍ദ്ദേശ പ്രകാരം വാഹനം പിടിച്ചെടുക്കാന്‍ ശ്രമം നടത്തിയതും എസ്.പി കണ്ണനായിരുന്നു.

 

Latest News