Sorry, you need to enable JavaScript to visit this website.

മമതാ ബാനര്‍ജിക്ക് കാലിനും കഴുത്തിനും പരിക്ക്; ആശുപത്രിയില്‍ നിരീക്ഷണത്തില്‍

കൊല്‍ക്കത്ത- നന്ദിഗ്രാമില്‍വെച്ച് മര്‍ദനമേറ്റ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക്  ഇടതുകാലിനും എല്ലിനും സാരമായ പരിക്കുള്ളതായി ബുധനാഴ്ച രാത്രി നടത്തിയ പ്രാഥമിക പരിശോധനയില്‍ കണ്ടെത്തി. വലതു തോളിനും കൈത്തണ്ടയ്ക്കും കഴുത്തിനും പരിക്കേറ്റതായി എസ്എസ്‌കെഎം സര്‍ക്കാര്‍ ആശുപത്രിയിലെ മുതിര്‍ന്ന ഡോക്ടര്‍ പറഞ്ഞു.
നെഞ്ചുവേദനയും ശ്വാസതടസ്സവും അനുഭവപ്പെടുന്ന മമതാ ബാനര്‍ജിയെ അടുത്ത 48 മണിക്കൂര്‍ നിരീക്ഷണത്തിലാക്കിയതായി ഡോക്ടര്‍മാര്‍ പറഞ്ഞു.
നേരിയ പനിയുണ്ടെന്നും ബംഗൂര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ന്യൂറോ സയന്‍സസിലെ എം.ആര്‍,ഐ കഴിഞ്ഞയുടന്‍ മമതയെ  ആശുപത്രിയിലെ വിവിഐപി വുഡ്‌ബേണ്‍ ബ്ലോക്കിലെ സ്‌പെഷ്യല്‍ വാര്‍ഡിലേക്ക് മാറ്റിയിട്ടുണ്ട്.
കൂടുതല്‍ പരിശോധനകള്‍ നടത്തേണ്ടതുണ്ടെന്നും അതിനുശേഷം ആവശ്യമായ ചികിത്സ തീരുമാനിക്കുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
അതിനിടെ, ബി.ജെ.പിയെ അപലപിച്ചുകൊണ്ട്  ടി.എം.സി എംപി അഭിഷേക് ബാനര്‍ജി മമതയുടെ ചിത്രം പങ്കുവെച്ചു.
മെയ് രണ്ടിന്ഞായറാഴ്ച ബെംഗാളിലെ ജനങ്ങളുടെ ശക്തി കാണാന്‍ ബിജെപി തയാറായിരിക്കൂ എന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

നന്ദിഗ്രാമില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അക്രമികള്‍ തള്ളിയിട്ടതിനെ തുടര്‍ന്നാണ് മമതാ ബാനര്‍ജിയുടെ ഇടതുകാലിന് പരിക്കേറ്റത്.  
നന്ദിഗ്രാം സീറ്റില്‍ നിന്ന് മത്സരിക്കാന്‍ അവര്‍ നാമനിര്‍ദേശ പത്രിക നല്‍കിയിരുന്നു.

 

Latest News