വനിതകള്‍ ജൂണ്‍ 24 നുമുമ്പ് വാഹനമോടിച്ചാല്‍ 900 റിയാല്‍വരെ പിഴ

റിയാദ്- നിയമം ലംഘിച്ച് വാഹനമോടിക്കുന്ന വനിതകള്‍ക്ക് 500 റിയാല്‍ മുതല്‍ 900 റിയാല്‍വരെ പിഴ ചുമത്തുമെന്ന് ട്രാഫിക് ഡയറക്ടറേറ്റ് മേധാവി ബ്രിഗേഡിയര്‍ മുഹമ്മദ് അല്‍ബസ്സാമി മുന്നറിയിപ്പ് നല്‍കി.
ഇത്തരക്കാരുടെ കാറുകള്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്യും. സൗദിയില്‍ വനിതകള്‍ക്ക് ഡ്രൈവിംഗ് അനുമതി നല്‍കുന്നതിന് തീരുമാനമായിട്ടുണ്ട്. ഇത് ജൂണ്‍ 24 മുതല്‍ നിലവില്‍വരും. ഇതിനു മുമ്പായി വനിതകള്‍ വാഹനമോടിക്കുന്നത് നിയമ ലംഘനമാണ്-അദ്ദേഹം പറഞ്ഞു.

വനിതകള്‍ക്ക് ഡ്രൈവിംഗ് അനുമതി നല്‍കുന്നതിനു മുന്നോടിയായി സൗദിയില്‍ ലേഡീസ് ഡ്രൈവിംഗ് സ്‌കൂളുകള്‍ സ്ഥാപിക്കുന്നതിന് നാലു യൂനിവേഴ്‌സിറ്റികളുമായി ട്രാഫിക് ഡയറ്ടറേറ്റ് ഇതിനകം കരാറുകള്‍ ഒപ്പുവെച്ചിട്ടുണ്ട്.

 

 

Latest News