Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സ്ത്രീ നേതൃത്വം കാലഘട്ടത്തിന്റെ  ആവശ്യകത -പ്രവാസി വനിതാ സംഗമം

പ്രവാസി റിയാദ് ഈസ്റ്റ് മേഖല വനിതാ ദിനത്തോടനുബന്ധിച്ച ചർച്ചാ സംഗമം.

റിയാദ് - കാലഘട്ടത്തിന്റെ വെല്ലുവിളികൾ ഏറ്റെടുക്കാൻ സ്ത്രീകൾ തയാറാകണമെന്നും സാമൂഹിക പുരോഗതിക്കനിവാര്യമായും സ്ത്രീ സമൂഹം നേതൃതലങ്ങളിലേക്ക് എത്തേണ്ടതുണ്ടെന്നും പ്രവാസി റിയാദ് ഈസ്റ്റ് മേഖലാ പ്രസിഡന്റ് അഡ്വ. റെജി പറഞ്ഞു. പ്രവാസി സാംസ്‌കാരിക വേദി റിയാദ് ഈസ്റ്റ് മേഖല വനിതാ ദിനത്തോടനുബന്ധിച്ച് സ്ത്രീ നേതൃത്വം കാലഘട്ടത്തിന്റെ ആവശ്യകത എന്ന തലക്കെട്ടിൽ നടത്തിയ ചർച്ചാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. 


നാഷണൽ റൂറൽ ലൈവ്‌ലിഹുഡ് മിഷൻ (എൻ.ആർ.എൽ.എം) മെന്റ് ഷംല ഷുക്കൂർ സ്ത്രീകളുടെ ഉന്നമനം സംരംഭങ്ങളിലൂടെ എന്ന വിഷയം അവതരിപ്പിച്ചു. സ്ത്രീ ശാക്തീകരണവും സാമൂഹിക വളർച്ചയും സംരംഭകത്വത്തിലൂടെ എങ്ങനെ സാധ്യമാക്കാമെന്ന് അവർ വിശദീകരിച്ചു. 
ആതുരശുശ്രൂഷ രംഗത്ത് സ്തുത്യർഹമായ സേവനമനുഷ്ഠിച്ചു കൊണ്ടിരിക്കുന്ന ഹെഡ് നഴ്‌സുമാരായ നിഷ, ഷെമീന നൗഷാദ് എന്നിവർ കോവിഡ് പശ്ചാത്തലത്തിൽ തങ്ങളുടെ അനുഭവങ്ങൾ പങ്കുവെച്ചു. മനുഷ്യബന്ധങ്ങളുടെ മൂല്യങ്ങളെക്കുറിച്ച് അവർ വിവരിച്ചു. കുടുംബത്തിലെ സ്ത്രീ എന്ന വിഷയത്തെ ആസ്പദമാക്കി സിജി സെക്രട്ടറി ഷഫ്‌ന നിഷാനും ജോലിയിടങ്ങളിലെ സ്ത്രീ പ്രാതിനിധ്യത്തെക്കുറിച്ച് എൻജിനീയർ ഷഹ്‌നാസ് സാഹിലും സംസാരിച്ചു. മേഖലാ പ്രതിനിധികളായ രഹന, ഷജിന നസീർ എന്നിവർ ചർച്ചയിൽ പങ്കാളികളായിരുന്നു.
അമ്മു പ്രസാദ് പ്രശസ്ത കവയിത്രി സുഗതകുമാരി ടീച്ചറുടെ കവിത ആലപിച്ചു. വനിതാ ദിനത്തെ ആസ്പദമാക്കി ക്വിസ് പ്രോഗ്രാം നടത്തി. പ്രവാസി പ്രതിനിധി ഷെഫിന സിദ്ദീഖ് സമാപനം നിർവഹിച്ചു. മേഖലാ പ്രതിനിധികളായ ജസീറ അജ്മൽ സ്വാഗതവും കൗലത്ത് നന്ദിയും പറഞ്ഞു.

 

 

Latest News