ജിദ്ദ ഇന്ത്യന്‍ സ്‌കൂള്‍ ജീവനക്കാരന്‍ നാട്ടില്‍ നിര്യാതനായി

ജിദ്ദ- ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളില്‍ ഫോട്ടോ കോപ്പി ഓപ്പറേറ്ററായി ജോലി ചെയ്തിരുന്ന പാലക്കാട് ചെര്‍പ്പുളശ്ശേരി സ്വദേശി തോപ്പില്‍ അസൈനാര്‍ (50) നാട്ടില്‍ നിര്യാതനായി. 25 വര്‍ഷത്തോളമായി സ്‌കൂളില്‍ ജോലി ചെയ്തിരുന്ന അസൈനാര്‍ കാന്‍സര്‍ രോഗ ചികിത്സാര്‍ഥം അവധിക്ക് നാട്ടില്‍ പോയതായിരുന്നു. സ്‌കൂള്‍ ജീവനക്കാരനായിരിക്കെ ഹജ് സേവന രംഗത്ത് സജീവമായിരുന്നു ഇദ്ദേഹം. ഭാര്യ: സുഹറ. മക്കള്‍: ഫഹദ്, അബ്ദുല്ല, അന്‍സബ്, മുഹ്‌സിന.

 

Latest News