സീറ്റില്ല; ബംഗാളില്‍ മന്ത്രിയും എം.എല്‍.എയും ബി.ജെപിയില്‍

കൊല്‍ക്കത്ത- ബംഗാളില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് രണ്ട് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ കൂടി ബി.ജെ.പിയില്‍ ചേര്‍ന്നു. മമത സര്‍ക്കാരില്‍ ഉത്തര ബംഗാള്‍ വികസന മന്ത്രിയായ ബച്ചു ഹാന്‍സ്ഡയും എം.എല്‍.എ ഗൗരി ശങ്കര്‍ ദത്തയുമാണ് ബുധനാഴ്ച പാര്‍ട്ടി വിട്ടത്. തൃണമൂല്‍ നേതൃത്വം സീറ്റ് നിഷേധിച്ചതിന് പിന്നാലെയാണ് ഇരുവരും ബി.ജെ.പിയില്‍ ചേര്‍ന്നത്.
ബി.ജെ.പി ബംഗാള്‍ അധ്യക്ഷന്‍ ദിലിപ് ഘോഷിന്റെ സാന്നിധ്യത്തിലാണ് ഇരുവരും പാര്‍ട്ടിയില്‍ ചേര്‍ന്നത്. തൃണമൂല്‍ ടിക്കറ്റില്‍ ദക്ഷിണ്‍ ദിനാജ്പൂര്‍ ജില്ലയിലെ തപന്‍ മണ്ഡലത്തില്‍നിന്ന് രണ്ട് തവണ എം.എല്‍.എയായിരുന്നു ബച്ചു ഹാന്‍സ്ഡ. തെഹട്ട മണ്ഡലത്തില്‍നിന്നുള്ള തൃണമൂല്‍ എംഎല്‍എയായിരുന്നു ഗൗരി ശങ്കര്‍.
വിവിധ മുനിസിപ്പാലിറ്റി കൗണ്‍സിലര്‍മാരും ജില്ലാതല തൃണമൂല്‍ നേതാക്കളും ബുധനാഴ്ച പാര്‍ട്ടിവിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നു.

 

Latest News