Sorry, you need to enable JavaScript to visit this website.

അബ്ദുസമദ് സമദാനി ലോക്‌സഭയിലേക്ക് മത്സരിക്കും

മലപ്പുറം- ലോക്‌സഭ മണ്ഡലത്തിൽനിന്ന് മുസ്്‌ലിം ലീഗ് ദേശീയ നേതാവ് എം.പി അബ്ദുസമദ് സമദാനി മത്സരിക്കും. പി.കെ കുഞ്ഞാലിക്കുട്ടി ലോക്‌സഭ അംഗത്വം ഒഴിഞ്ഞ ഒഴിവിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിലാണ് സമദാനി മത്സരിക്കുക. പ്രഖ്യാപനം അടുത്ത ദിവസമുണ്ടാകും. കെ.എൻ.എ ഖാദറിനെയും പരിഗണിച്ചിരുന്നുവെങ്കിലും സമദാനിയെ മത്സരിപ്പിക്കാനാണ് തീരുമാനം. നേരത്തെ രാജ്യസഭാംഗമായി പ്രവർത്തിച്ചിരുന്ന സമദാനി 2011-16 കാലത്തെ നിയമസഭയിൽ കോട്ടക്കൽ മണ്ഡലത്തെയാണ് പ്രതിനിധീകരിച്ചത്. 
2019-ൽ നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പിൽ പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ മത്സരിച്ച വി.പി സാനുവാണ് മലപ്പുറം ലോക്‌സഭ മണ്ഡലത്തിൽ ഇടതുസ്ഥാനാർത്ഥി. എ.പി അബ്ദുല്ലക്കുട്ടിയാണ് ബി.ജെ.പി സ്ഥാനാർത്ഥി.
 

Latest News