Sorry, you need to enable JavaScript to visit this website.

കേരളം കാതോര്‍ക്കുന്നു, പി.സി ചാക്കോ കോണ്‍ഗ്രസ് വിടുമോ, എങ്കില്‍ എങ്ങോട്ട്...

കൊച്ചി- കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക അന്തിമ ഘട്ടത്തിലേക്ക് നീങ്ങുന്നതിനിടെ പൊട്ടിത്തെറികള്‍ക്കും തുടക്കം. പാര്‍ട്ടി വിടുമെന്ന സൂചന നല്‍കി പി.സി ചാക്കോ. ഉച്ചക്ക് രണ്ട് മണിക്ക് ചാക്കോ വാര്‍ത്താ സമ്മേളനം വിളിച്ചിരിക്കുകയാണ്.
എന്നാല്‍ പാര്‍ട്ടിക്ക് മേല്‍ സമ്മര്‍ദം ചെലുത്താനുള്ള നീക്കമാണിതെന്നാണ് നേതൃത്വം കരുതുന്നത്. അതിനാല്‍ തന്നെ അനുനയ ശ്രമങ്ങള്‍ക്കൊന്നും പാര്‍ട്ടി സംസ്ഥാന നേതൃത്വം നോക്കുന്നില്ല.
നിരവധി സുപ്രധാന പാര്‍ട്ടി പദവികള്‍ വഹിച്ചിരുന്ന ചാക്കോ, ദല്‍ഹിയില്‍ ഷീലാ ദീക്ഷിതുമായുണ്ടായ പ്രശ്‌നത്തോടെ കേന്ദ്ര നേതൃത്വവുമായി അകന്നിരുന്നു. തുടര്‍ന്ന് സംസ്ഥാനത്ത് നിലയുറപ്പിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ പാര്‍ട്ടിക്ക് പുറത്തേക്ക് പോകുന്നതിലേക്ക് എത്തിയിരിക്കുന്നത്. സംസ്ഥാന നേതൃത്വം തന്നെ പൂര്‍ണമായും അവഗണിച്ചുവെന്നാണ് അദ്ദേഹത്തിന്റെ പരാതി.
പാര്‍ട്ടി വിട്ട് ചാക്കോ ബി.ജെ.പിയില്‍ ചേരുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

 

Latest News