ചടയമംഗലത്തെച്ചൊല്ലി സി.പി.ഐയില്‍ പോര്

കൊല്ലം- ചടയമംഗലത്തെ സ്ഥാനാര്‍ഥിയെച്ചൊല്ലി സി.പി.ഐയില്‍ രൂക്ഷതര്‍ക്കം. രാവിലെ മുതല്‍ നടന്ന ചര്‍ച്ചക്ക്‌ശേഷവും തീരുമാനമായില്ല. മണ്ഡലം കമ്മിറ്റി നിര്‍ദേശിക്കുന്ന സ്ഥാനാര്‍ഥിയെ സംസ്ഥാന സമിതി തള്ളുകയാണ്.
പാര്‍ട്ടി പ്രാദേശിക നേതാവ് മുസ്തഫയെ സ്ഥാനാര്‍ഥിയാക്കാനാണ് മണ്ഡലം തമ്മിറ്റി നിര്‍ദേശം. എന്നാല്‍ സംസ്ഥാന സമിതി അംഗം ചിഞ്ചുറാണി വേണമെന്നാണ് സംസ്ഥാന കമ്മറ്റി കരുതുന്നത്. സി.പി.ഐ പട്ടികയില്‍ വനിതാ പ്രാതിനിധ്യമില്ലെന്ന ആരോപണം കൂടി കണക്കിലെടുത്താണ് സംസ്ഥാന കമ്മിറ്റി ഇതിനായി വാശി പിടിക്കുന്നത്. എന്നാല്‍ ഒന്നിലധികം തവണ തഴയപ്പെട്ട മുസ്തഫക്കായി പ്രാദേശിക നേതൃത്വം ഉറച്ചുനില്‍ക്കുകയാണ്. അംഗീകരിച്ചില്ലെങ്കില്‍ പരസ്യ പ്രതിഷേധവുമായി രംഗത്തിറങ്ങാനും നീക്കമുണ്ട്.
ചടയമംഗലം, നിലമേല്‍ മണ്ഡലം കമ്മിറ്റികളുടെ സംയുക്ത യോഗം കൊല്ലത്തെ പാര്‍ട്ടി ഓഫീസില്‍ വിളിച്ചിരിക്കുകയാണ്. ഇവരുടെകൂടി അഭിപ്രായമറിഞ്ഞ ശേഷം വൈകുന്നേരത്തോടെ തീരുമാനമുണ്ടാകുമെന്നാണ് സൂചന.

 

Latest News