ന്യൂദല്‍ഹി- രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 17,921 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 1,12,62,707 ആയി വർധിച്ചു.
നിലവില്‍ 1,84,598 പേർ വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നു. 24 മണിക്കൂറിനിടെ 133 പേരുടെ മരണം സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 1,58,063 ആയി. 1,09,20,046 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.
2,43,67,906 പേര്‍ക്ക് ഇതിനകം പ്രതിരോധ വാക്സിന്‍ നല്‍കിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.