ജിദ്ദ- കോവിഡ് വ്യാപനം തടയുന്നതിനായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഭൂരിഭാഗവും നീക്കിയ സൗദി അറേബ്യയില്‍ പ്രചാരണം ഇനി വാക്‌സിനേഷനില്‍ കേന്ദ്രീകരിക്കും.
ആരോഗ്യമന്ത്രാലയം അതിന്റെ സമൂഹ മാധ്യമ അക്കൗണ്ടുകളില്‍ ഇപ്പോള്‍ പ്രധാനമായും ആവശ്യപ്പെടുന്നത് കുത്തിവെപ്പിനു പോകേണ്ട കാര്യമാണ്.
സാധാരണ നിലയിലേക്കുള്ള അടുത്ത ചുവട് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കുക മാത്രമാണെന്ന് ആരോഗ്യ മന്ത്രാലയം ഉണര്‍ത്തുന്നു.تقاربنا حلم نحققه بخطوة..pic.twitter.com/VYUDDOLvmt March 9, 2021
ഇടയിലുള്ള ചെയറുകളില്‍ ഇരിക്കുന്നത് ഒട്ടിച്ചിരുന്ന നോട്ടീസുകള്‍ നീക്കുന്നതാണ് കോവിഡ് കാലത്തെ അടുത്ത സ്വപ്‌നമെന്ന് കാണിക്കുന്ന വിഡിയോയും ഇതിനായി മന്ത്രാലയം പുറത്തുവിട്ടു. കോവിഡ് ബാധ നിയന്ത്രിക്കുന്നതില്‍ പ്രധാനമായ സാമൂഹിക അകലം പാലിക്കുന്നതിനാണ് പൊതു ഇടങ്ങളിലെ ഇരിപ്പിടങ്ങളില്‍ ഇത്തരം നോട്ടീസ് പതിച്ചിരിക്കുന്നത്.
വാക്‌സിന്‍ സ്വീകരിക്കുന്ന കാര്യത്തില്‍ പൊതുജനങ്ങളില്‍നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ.മുഹമ്മദ് അല്‍ അബ്ദുല്‍ അലി കഴിഞ്ഞ ദിവസം പറഞ്ഞു. വാക്‌സിനേഷനില്‍ കേന്ദ്രീകരിക്കുകയാണെങ്കിലും പുതിയ കോവിഡ് കേസുകളിലും ഗുരുതരാവസ്ഥയിലാകുന്ന രോഗികളുടെ കാര്യത്തിലും അതീവശ്രദ്ധ തുടരുമെന്ന് അദ്ദേഹം പറഞ്ഞു. 15 ലക്ഷം പേരാണ് ഇതുവരെ വാക്‌സിന്‍ ഡോസുകള്‍ സ്വീകരിച്ചത്. ഹൈപ്പര്‍സെന്‍സിറ്റിവിറ്റി രോഗാവസ്ഥയുള്ളവര്‍ക്കും കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിക്കാമെന്ന് അദ്ദേഹം പറഞ്ഞു.
കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ഡിസ്‌കൗണ്ട് നല്‍കുന്നതിന് വിവിധ സ്ഥാപനങ്ങള്‍ തുടക്കം കുറിച്ചിട്ടുണ്ട്. റിട്ടെയില്‍, ഇലക്ട്രോണിക് ഷോപ്പുകള്‍, കഫേകള്‍, റെസ്റ്റോറന്റുകള്‍ തുടങ്ങിയവ ഈ മാതൃക പിന്തുടരണമെന്ന് വാണിജ്യ മന്ത്രാലയം ആവശ്യപ്പെടുന്നു.