പ്രവാസി റിയാദ് സൗത്ത് മേഖലക്ക് പുതിയ നേതൃത്വം 

റിയാദ് - പ്രവാസി സാംസ്‌കാരിക വേദി റിയാദ് സൗത്ത് മേഖലാ കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. അഷ്‌റഫ് കൊടിഞ്ഞി (പ്രസിഡന്റ്), ഷമീർ. ടി.ടി (സെക്രട്ടറി), അയ്യൂബ് ഇസ്മായിൽ (ട്രഷറർ), റിഷാദ് എളമരം, നാദിയാ ഷബീർ (വൈസ്പ്രസിഡന്റുമാർ), റൈഹാന ഷുക്കൂർ (ജോയിന്റ് സെക്രട്ടറി)
എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. പ്രവാസി സെൻട്രൽ കമ്മിറ്റി അംഗങ്ങളായ അംജദ് അലി, ഷഹ്ദാൻ മാങ്കുനിപ്പോയിൽ എന്നിവർ നേതൃത്വം നൽകി. കഴിഞ്ഞ രണ്ട് വർഷത്തെ മേഖലാ പ്രവർത്തന റിപ്പോർട്ട് സലീം മൂസ അവതരിപ്പിച്ചു. സമൂഹിക രംഗത്ത് പൊതുവിലും കോവിഡ് കാലത്ത് പ്രത്യേകിച്ചും നടത്തിയ സേവന പ്രവർത്തനങ്ങൾ പ്രത്യേകം ചർച്ച ചെയ്തു. സലീം മൂസ (രാഷ്ട്രീയ കാര്യങ്ങൾ), അസീം ലബ്ബ (വെൽഫെയർ), ഇസ്ഹാഖ് (കായികം), ജെറിൻ (കലാ സാംസ്‌കാരികം), സലാം. വി.കെ (ഐ.ടി), റിഷാദ് എളമരം (മീഡിയ പി.ആർ) ജസീല ബീഗം, അബ്ദുർറഹ്മാൻ ഒലയ്യാൻ, നസീമ ടീച്ചർ, ഷബീർ അഹ്മദ്, ഇല്യാസ് ബാവ, ഖലീൽ പൊന്നാനി, ദാവൂദ് എൻ.എൻ (എക്‌സിക്യൂട്ടീവ് അംഗങ്ങൾ) എന്നിവരെ തെരഞ്ഞെടുത്തു.
ശതകോടികളുടെ സാമ്പത്തിക ഭാരവും പൊതുകടവും ജനങ്ങളുടെ മേൽ അടിച്ചേൽപിച്ചുകൊണ്ടാണ് ഇടതുപക്ഷ സർക്കാർ അഞ്ചുവർഷം പൂർത്തിയാക്കിയതെന്ന് യോഗം കുറ്റപ്പെടുത്തി. പുത്രകളത്രാതികൾക്ക് സർക്കാർ ജോലിയും പൊതുജനങ്ങൾക്ക് കിറ്റ് നൽകിയുമാണ് ഇവർ രണ്ടാമൂഴത്തിന് ശ്രമിക്കുന്നതെന്നും ഇതേക്കുറിച്ച് തുറന്ന ചർച്ച സംഘടിപ്പിക്കുമെന്നും യോഗം വ്യക്തമാക്കി. അഷ്‌റഫ് കൊടിഞ്ഞി അധ്യക്ഷത വഹിച്ചു. ഷമീർ. ടി.ടി സ്വാഗതവും നസീമ ടീച്ചർ നന്ദിയും പറഞ്ഞു.

Latest News