Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി ജി. കാർത്തികേയൻ അനുസ്മരണം നടത്തി

റിയാദ് - താൻ വ്യപരിച്ച രാഷ്ട്രീയ മണ്ഡലങ്ങളിൽ മാത്രമല്ല, കലാ സാംസ്‌കാരിക സാമൂഹിക രംഗങ്ങളിലുമൊക്കെ വ്യക്തി മുദ്ര പതിപ്പിച്ച അസാമാന്യ പ്രതിഭയും വലിയൊരു മനുഷ്യനുമായിരുന്നു ജി. കാർത്തികേയൻ എന്ന് ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ യോഗത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. രാഷ്ട്രീയ രംഗത്തെ സാംസ്‌കാരിക നായകനും സാംസ്‌കാരിക രംഗത്തെ രാഷ്ട്രീയ നേതാവുമെന്ന നിലയിൽ തന്റെ കഴിവുകൾ പ്രവർത്തിച്ച മേഖലകളിലൊക്കെ പ്രകടമാക്കിയ ഒരു അതുല്യ മനുഷ്യ സ്‌നേഹിയായിരുന്നു അദ്ദേഹം.
തിരുത്തലുകൾ വേണ്ടപ്പോഴൊക്കെ തിരുത്താൻ ആഹ്വനം ചെയുകയും കേരളത്തിൽ കോൺഗ്രസ് ഒറ്റക്ക് ശക്തമാകേണ്ടുന്ന ആവശ്യകത തുറന്നു പറഞ്ഞു തന്റെ വ്യത്യസ്തത കാർത്തികേയൻ തെന്റെ ചെറുപ്പത്തിൽ തന്നെ വെളിവാക്കിയിരുന്നു. തിരുത്തേണ്ടതായി പലതുമുണ്ടെനും തിരുത്തിനു വിധേയമാവാത്തവരായി 
ആരുമില്ലന്നും തുറന്നു പറഞ്ഞു അതിനുള്ള ധൈര്യം കാട്ടി കേരള ചരിത്രതന്നെ മാറ്റി മറിച്ച നേതാവായിരുന്നു കാർത്തികേയൻ. ഒരു പക്ഷെ ഏകപക്ഷീയമോ ഏകാധിപത്യമോ എന്നൊക്കെ പറയാവുന്ന നിലയിലേക്ക് കേരളം രാഷ്ട്രീയത്തെ നാമിന്നു കാണുന്ന രീതിയിൽ കോൺഗ്രസ് രാഷ്ട്രീയത്തെ ജനാധിപത്യവൽക്കരിക്കുന്നതിൽ ജി. കാർത്തികേയന് വലിയ പങ്കുണ്ടായിരുന്നുവന്നു ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായമേറ്റു. 
സൂം പ്ലാറ്റ്‌ഫോമിൽ നടന്ന യോഗം യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് ശബരിനാഥ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞി കുമ്പള അധ്യക്ഷത വഹിച്ചു. 
മുഹമ്മദലി മണ്ണാർകാട്, അബ്ദുല്ല വല്ലാഞ്ചിറ, റസാഖ് പൂക്കോട്ടുംപാടം, സജി കായംകുളം, സലിം കളക്കര, യഹ്‌യ കൊടുങ്ങലൂർ, ഷംനാഥ് കരുനാഗപ്പള്ളി,  സാമുവേൽ റാന്നി, നിഷാദ് ആലംകോട്, ബാലു കൊല്ലം, സുഗതൻ നൂറനാട്,  കെ.കെ. തോമസ്, ബഷീർ കോട്ടയം, ശുകൂർ ആലുവ, ശങ്കർ, അമീർ പട്ടണത്ത്, അബ്ദുൽ കരീം കൊടുവള്ളി, ജലീൽ കണ്ണൂർ, തങ്കച്ചൻ വർഗീസ്, യോഹന്നാൻ കൊല്ലം, ജയൻ മാവില, റഫീഖ് പട്ടാമ്പി, രാജു തൃശൂർ തുടങ്ങിയവർ സംസാരിച്ചു. 
സെൻട്രൽ കമ്മിറ്റി ട്രഷറർ നവാസ് വെള്ളിമാട്കുന്ന് സ്വാഗതവും രഘുനാഥ് പറശ്ശിനിക്കടവ് നന്ദിയും പറഞ്ഞു.

 

 

Latest News