മൊട്ടയടിച്ച അച്ഛനെ മനസ്സിലായില്ല; കൗതുകുമായി ഇരട്ടക്കുട്ടികളുടെ വിഡിയോ

താടിയും മുടിയും നീക്കിയത്തിയ പിതാവിനെ തിരിച്ചറിയാത്ത ഇരട്ടക്കുട്ടികളുടെ പ്രതികരണം സോഷ്യല്‍ മീഡിയയില്‍ വൈറലായി.

പിതാവ് ഒരു കുഞ്ഞിനെ എടുക്കാന്‍ ശ്രമിക്കുമ്പോള്‍ ഇരട്ട സഹോദരി തടയുന്നതാണ് വിഡിയോയില്‍ ആളുകളെ ആകര്‍ഷിച്ചത്.

മൊട്ടയടിച്ച് മുന്നിലെത്തിയ പിതാവിനെ കുട്ടികള്‍ ഒട്ടും തിരിച്ചറിയുന്നില്ല. ടിക് ടോക് ഉപയോക്താവ് ജോനാഥന്‍ നൊര്‍മോയിലാണ് താടിയും മുടിയും നീക്കി കുഞ്ഞുങ്ങളുടെ മുന്നിലെത്തിയത്. ഏതോ അപരിചിതന്‍ വന്നുവെന്ന നിലയിലാണ് കുഞ്ഞുങ്ങള്‍ ആശയക്കുഴപ്പത്തോടെ നോക്കുന്നത്.

അടുത്തെത്തിയ പിതാവ് ഹൈ വാട്ട് ആര്‍ യൂ ഡൂയിംഗ് ചോദിച്ചപ്പോള്‍ തന്നെ ആരോ എന്നു കരുതി കുഞ്ഞുങ്ങള്‍ കരയാന്‍ തുടങ്ങി. ഒരാളെ എടുക്കാന്‍ കൈ നീട്ടിയപ്പോഴാണ് രണ്ടാമത്തെയാള്‍ തടഞ്ഞ് സഹോദരിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നത്.

 

Latest News