പെണ്‍സിംഹത്തെ ഉപദ്രവിച്ചു; ഗുജറാത്തില്‍ ഏഴ് പേര്‍ക്ക് തടവ് ശിക്ഷ

അഹമ്മദാബാദ്- ഗിര്‍ വനത്തിലെ പെണ്‍ സിംഹത്തിനെ ഉപദ്രവിച്ചതിന് ഗുജറാത്തില്‍ മൂന്ന് വിനോദ സഞ്ചാരികള്‍ അടക്കം ഏഴ് പേര്‍ക്ക് തടവ് ശിക്ഷ. ഗിര്‍ സോംനാഥ് ജില്ലയിലെ കോടതിയാണ് ആറ് പേര്‍ക്ക് മൂന്ന് വര്‍ഷത്തെ തടവ് ശിക്ഷയും ഒരാള്‍ക്ക് ഒരു വര്‍ഷത്തെ ശിക്ഷയും വിധിച്ചത്.
വന്യജീവി സംരക്ഷണ നിയമം വകുപ്പ് 2 (16 ബി), വകുപ്പ് 9, വകുപ്പ് 27 എന്നിവ പ്രകാരമാണ് ശിക്ഷ. തടവിന് പുറമേ പ്രതികള്‍ 10,000 രൂപ വീതം പിഴ അടയ്ക്കാനും ലയണ്‍ വെല്‍ഫയര്‍ ഫണ്ടിലേക്ക് 35,000 രൂപ അടയ്ക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. കോഴിയെ കാണിച്ച് സിംഹത്തെ ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിനേ തുടര്‍ന്ന് 2018 മെയ് മാസത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്യുന്നത്.

Latest News