മക്ക- സന്ദര്‍ശകരുടെ മൊബൈല്‍ ഫോണുകളും കൈയിലുള്ള സാധനങ്ങളും സ്പര്‍ശിക്കരുതെന്ന് സുരക്ഷാ ഗാര്‍ഡുകള്‍ക്കും മറ്റു നിരീക്ഷകര്‍ക്കും മക്ക അല്‍ നൂര്‍ സ്‌പെഷ്യലിസ്റ്റ് ആശുപത്രി അധികൃതരുടെ അറിയിപ്പ്.
തവക്കല്‍നാ ആപും മറ്റും പരിശോധിക്കുന്നതിന്റെ ഭാഗമായി മൊബൈല്‍ ഫോണുകള്‍ കൈയില്‍ വാങ്ങുന്നത് പതിവായിരിക്കെയാണ് ഈ അറിയിപ്പ്.
ജോലിക്കിടയില്‍ കോവിഡ് സുരക്ഷയില്‍ വിട്ടുവീഴ്ച അരുതെന്നും അണുവ്യാപനം സംഭവിക്കാനിടയുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കണമെന്നുമാണ് അറിയിപ്പ്. മൊബൈല്‍ ഫോണുകളോ വിസിറ്റിംഗ് കാര്‍ഡുകളോ മറ്റ് തരത്തിലുള്ള കാര്‍ഡുകളോ ഒന്നും സ്പര്‍ശിക്കരുതെന്നാണ് നിര്‍ദേശം.






