കയ്‌റോ- ആറു വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ ധൈര്യപൂര്‍വം നേരിട്ട വനിതക്ക് ഈജിപ്തിലെ സാമൂഹിക മാധ്യമ ഉപയോക്താക്കളുടെ ആദരം. ബാലികയുടെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കാന്‍ ശ്രമിച്ച, കോട്ടും സ്യൂട്ടും ധരിച്ച മാന്യനെയാണ് ധീരയായ സ്ത്രീ നേരിട്ടത്. ഇയാള്‍ ഭയന്ന് ഓടിപ്പോകുകയും ചെയ്തു.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍നിന്നാണ് പുറത്തെത്തിയത്. ഇതോടെ സോഷ്യല്‍ മീഡിയയില്‍ ഇത് വൈറലായി. കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ മറ്റൊരു ഭാഗത്തുനിന്ന് എത്തിയ സ്ത്രീ ഇയാളോട് കയര്‍ക്കുകയായിരുന്നു. മാന്യന്‍ ഇതോടെ കുട്ടിയെ വിട്ട് സ്ഥലം വിട്ടു. താന്‍ തെറ്റൊന്നും ചെയ്തില്ല എന്ന് പറഞ്ഞാണ് ഇയാള്‍ ഓടിപ്പോകുന്നത്.