Sorry, you need to enable JavaScript to visit this website.

ഫ്‌ളൈയിങ് ടാക്‌സിയുമായി എയർ ഏഷ്യ 

ആകാശ യാത്രയ്ക്കും വേണ്ടേ ടാക്‌സി എന്ന ചിന്ത തുടങ്ങിയിട്ട് കുറച്ച് കാലമായി. ഇത് പലയിടത്തും പ്രായോഗികമായിട്ടും ഉണ്ട്. മലേഷ്യൻ ബജറ്റ് എയർലൈൻ ആയ എയർ ഏഷ്യയും ആ മേഖലയിലേക്ക് കടക്കുകയാണ്.   ഫ്‌ളൈയിങ് ടാക്‌സി അടുത്ത വർഷത്തോടെ 'ഫ്‌ളൈയിങ് ടാക്‌സി' ബിസിനസ്സിലേക്ക് കടക്കുമെന്നാണ് എയർ ഏഷ്യ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളിലാണ് ഇപ്പോൾ തങ്ങളുള്ളത് എന്ന് കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും സഹ സ്ഥാപകനും ആയ ടോണി ഫെർണാണ്ടസ് പറയുന്നു.  ഫ്‌ളൈയിങ് ടാക്‌സിയുടെ ലോഞ്ചിങ്ങിന് ഇനി ഒന്നര വർഷം മാത്രം കാത്ത് നിന്നാൽ മതിയാകും എന്നാണ് ടോണി ഫെർണാണ്ടസ് പറയുന്നത്. 


യൂത്ത് എക്കണോമിക് ഫോറത്തിന്റെ ഭാഗമായി നടന്ന ഓൺലൈൻ ഡിസ്‌കഷനിൽ പങ്കെടുക്കവേയാണ് ടോണി ഫെർണാണ്ടസ് ഇക്കാര്യം വെളിപ്പെടുത്തിയത്. കോവിഡ് ഏറ്റവും പ്രതിസന്ധിയിലാക്കിയ മേഖലയാണ് വ്യോമയാന മേഖല. ഈ പ്രതിസന്ധിയിൽനിന്ന് കരകയറാൻ പലവിധ മാർഗ്ഗങ്ങളാണ് എയർ ഏഷ്യ ഉൾപ്പെടെയുള്ളവർ തേടുന്നത്. എയർ ഏഷ്യ അവരുടെ ഡിജിറ്റൽ ബിസിനസും വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ വർഷം എയർ ഏഷ്യ ഒരു 'സൂപ്പർ ആപ്പ്' ലോഞ്ച് ചെയ്തിരുന്നു. ഉപഭോക്താക്കൾക്ക് യാത്ര, ഷോപ്പിങ്, ചരക്ക് നീക്ക സേവനങ്ങൾ പ്രദാനം ചെയ്യുന്ന ആപ്പ് ആയിരുന്നു ഇത്. സാമ്പത്തിക സേവനങ്ങളും ഈ ആപ്പ് വഴി ലഭ്യമാക്കിയിരുന്നു. നാല് സീറ്റുകൾ ഉള്ളതാണ് എയർ ഏഷ്യയുടെ ഫ്‌ളൈയിങ് ടാക്‌സികൾ എന്നാണ് വിവരം. ക്വാഡ കോപ്റ്റർ ആയിരിക്കും ഇതിനായി ഉപയോഗിക്കുക എന്നും ടോണി ഫെർണാണ്ടസ് അറിയിച്ചിട്ടുണ്ട്. 


എന്തായാലും സാധാരണക്കാർക്ക് കൂടി പ്രാപ്യമാകുന്നതാണ് എയർ ഏഷ്യയുടെ ഫ്‌ളൈയിങ് ടാക്‌സി സേവനങ്ങൾ എന്നാണ് പ്രതീക്ഷിക്കുന്നത്. ഡ്രോൺ ഡെലിവറി സർവ്വീസ് എന്ന മറ്റൊരു വൻ ഇടപാടിൽ കൂടി എയർ ഏഷ്യ ഇതിനിടെ ഒപ്പുവച്ചിട്ടുണ്ട്. മലേഷ്യൻ ഗ്ലോബൽ ഇന്നൊവേഷൻ ആന്റ് കിയേറ്റിവിറ്റി സെന്ററുമായി ചേർന്ന് അർബൻ ഡ്രോൺ ഡെലിവറി സർവ്വീസ് വികസിപ്പിച്ചെടുക്കുന്നതിനാണ് ഇത്. മലേഷ്യൻ സർക്കാരിന്റെ കീഴിലുള്ള ഏജൻസിയാണ് മലേഷ്യൻ ഗ്ലോബൽ ഇന്നൊവേഷൻ ആന്റ് കിയേറ്റിവിറ്റി സെന്റർ. ഇന്ത്യയിലും ഉണ്ട് ഫ്‌ളൈയിങ് ടാക്‌സി. 2021 ജനുവരിയിൽ ആയിരുന്നു ഇന്ത്യയിലെ ആദ്യത്തെ എയർ ടാക്‌സി സേവനം ചണ്ഡിഗഢ് വിമാനത്താവളത്തിൽ ഉദ്ഘാടനം ചെയ്തത്.  

 

Latest News