ഉംറ ബസ് ട്രെയിലറിൽ  ഇടിച്ച് മൂന്ന് മരണം;  40 പേർക്ക് പരിക്ക്

മക്ക- ഉംറ നിർവഹിച്ചതിന് ശേഷം മദീന സന്ദർശനത്തിന് പുറപ്പെട്ട തീർഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപെട്ട് മൂന്ന് പേർ മരിച്ചു. 40 പേർക്ക് പരിക്കേറ്റു. ഏഷ്യൻ വംശജരാണ് അപകടത്തിൽ പെട്ടത്. അൽഹജർ റോഡിൽ ട്രെയിലറിന് പിന്നിൽ ബസ് ഇടിക്കുകയായിരുന്നുവെന്ന് റെഡ് ക്രസന്റ് വക്താവ് ഖാലിദ് അൽസഹ്‌ലി അറിയിച്ചു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ടെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.  

Latest News