റിയാദ് - ദക്ഷിണ റിയാദിലെ ഖൻശലീല ഡിസ്ട്രിക്ടിൽ നിയന്ത്രണം വിട്ട കാർ ഫാർമസിയിലേക്ക് പാഞ്ഞുകയറി. അൽനഹ്ദി ഫാർമസിയിലാണ് അപകടം. മുൻവശത്തെ ചില്ലുകളും ഫാർമസിക്കകത്തെ കൗണ്ടറുകളും റാക്കുകളും തകർത്ത് ഫാർമസിക്കകത്തു കൂടി അൽപ ദൂരം മുന്നോട്ടുപോയാണ് കാർ നിന്നത്. കൗണ്ടറിലുണ്ടായിരുന്ന ഫാർമസിസ്റ്റും ശുചീകരണ ജോലികൾ നിർവഹിച്ചു കൊണ്ടിരുന്ന തൊഴിലാളിയും സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി കാർ ഫാർമസിയിലേക്ക് പാഞ്ഞുകയറിയത്.
തലനാരിഴക്കാണ് ജീവനക്കാർ അപകടത്തിൽ പെടാതെ രക്ഷപ്പെട്ടത്. അപകടത്തിന്റെ ദൃശ്യങ്ങൾ ഫാർമസിയിലെ സി.സി.ടി.വി ചിത്രീകരിച്ചു. ഈ വീഡിയോ ക്ലിപ്പിംഗ് സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.






