അല്‍ ഉലയിലേക്ക് ഫ്‌ളൈ നാസ് സര്‍വീസ്

റിയാദ്- സൗദി എയര്‍ലൈന്‍ കമ്പനിയായ ഫ്‌ളൈ നാസ് അല്‍ ഉലയിലേക്ക് സര്‍വീസ് തുടങ്ങുന്നു. ആഭ്യന്തര സര്‍വീസ് ശൃംഖലയിലേക്ക് അല്‍ ഉലയെ ഉള്‍പ്പെടുത്തുകയാണെന്നും ആഴ്ചയില്‍ രണ്ട് സര്‍വീസാണ് നിശ്ചയിച്ചിരിക്കുന്നതെന്നും കമ്പനി അറിയിച്ചു. റിയാദില്‍നിന്നായിരിക്കും സര്‍വീസ്.
മാര്‍ച്ച് 17 മുതല്‍ അല്‍ ഉല സര്‍വീസ് ആരംഭിക്കും. രാജ്യത്തെ കൂടുതല്‍ നഗരങ്ങളെ ആഭ്യന്തര സര്‍വീസില്‍ ഉള്‍പ്പെടുത്തുകയെന്ന ലക്ഷ്യവുമായാണ് അല്‍ ഉല സര്‍വീസെന്ന് ഫ്‌ളൈനാസ് സി.ഇ.ഒ അറിയിച്ചു.

 

Latest News