Sorry, you need to enable JavaScript to visit this website.

ഇവരാണ് സി.പി.ഐ സ്ഥാനാര്‍ഥികള്‍

തിരുവനന്തപുരം- സി.പി.ഐ സ്ഥാനാര്‍ഥി പട്ടികയായി. മത്സരിക്കുന്ന 25 സീറ്റുകളില്‍ 21 ലാണ് സ്ഥാനാര്‍ഥികളെ നിശ്ചയിച്ചത്. നാല് സീറ്റുകളില്‍ നാളെ സ്ഥാനാര്‍ഥികളെ നിശ്ചയിക്കു.
നെടുമങ്ങാട്- ജി.ആര്‍ അനില്‍
പുനലൂര്‍- പി.എസ് സുപാല്‍
ചാത്തന്നൂര്‍- ജി.എസ് ജയലാല്‍
വൈക്കം- സി.കെ ആശ
പട്ടാമ്പി- മുഹമ്മദ് മുഹ്്‌സിന്‍
അടൂര്‍- ചിറ്റയം ഗോപകുമാര്‍
നാദാപുരം- ഇ.കെ. വിജയന്‍
കരുനാഗപ്പള്ളി- ആര്‍. രാമചന്ദ്രന്‍
ചിറയിന്‍കീഴ്- വി. ശശി
ഒല്ലൂര്‍- കെ. രാജന്‍
കൊടുങ്ങല്ലൂര്‍- വി.ആര്‍ സുനില്‍കുമാര്‍
ചേര്‍ത്തല- പി. പ്രസാദ്
മൂവാറ്റുപുഴ- എല്‍ദോ എബ്രഹാം
കയ്പമംഗലം-ടി.ടി ടൈസന്‍
മഞ്ചേരി- ഡിബോണ നാസര്‍
പീരുമേട്- വാഴൂര്‍ സോമന്‍
തൃശൂര്‍- പി ബാലചന്ദ്രന്‍
മണ്ണാര്‍ക്കാട്- സുരേഷ് രാജ്
തിരൂരങ്ങാടി- അജിത് കോളാടി
ഏറനാട്- കെ.ടി അബ്ദുല്‍ റഹ്്മാന്‍
കാഞ്ഞങ്ങാട്- ഇ. ചന്ദ്രശേഖരന്‍

സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പത്രസമ്മേളനത്തിലാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. ഹരിപ്പാട്, ചടയമംഗലം, പറവൂര്‍, നാട്ടിക എന്നിവിടങ്ങളിലെ സ്ഥാനാര്‍ഥി പ്രഖ്യാപനത്തില്‍ കൂടുതല്‍ ചര്‍ച്ച വേണമെന്ന് കാനം പറഞ്ഞു. വനിതാ പ്രാതിനിധ്യം കുറഞ്ഞു എന്ന ചോദ്യത്തിന് നാലു സീറ്റുകളില്‍കൂടി സ്ഥാനാര്‍ഥികള്‍ വരാനുണ്ടല്ലോ, അതു കഴിഞ്ഞ ശേഷം ചോദിച്ചാല്‍ പോരെ എന്നായിരുന്നു മറുചോദ്യം.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 27 സീറ്റില്‍ മത്സരിച്ചു. പുതിയ ഘടകകക്ഷികള്‍ വന്നതിനാല്‍ രണ്ട് സീറ്റുകള്‍ വിട്ടുകൊടുത്തു. കാഞ്ഞിരപ്പള്ളി 30 വര്‍ഷമായി ഇടതുപക്ഷം ജയിക്കാത്ത സീറ്റാണെന്നും ഇപ്പോഴത് മാണി പക്ഷത്തിന്റെ കൈയിലാണെന്നും കാനം പറഞ്ഞു.
സീറ്റ് വിഭജനത്തില്‍ തൃപ്തരാണ്. ചര്‍ച്ചകളില്‍ ഭിന്നതകളുണ്ടായോ എന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്നും അതെല്ലാം ആഭ്യന്തര കാര്യമാണെന്നും പരസ്യമാക്കേണ്ടതില്ലെന്നും കാനം പറഞ്ഞു.

 

 

Latest News