സി.പി.ഐ പട്ടികയായി, ഉടന്‍ പ്രഖ്യാപിക്കും

തിരുവനന്തപുരം- നിയമസഭാ തെരഞ്ഞെടുപ്പിലെ സി.പി.ഐ സ്ഥാനാര്‍ഥിപ്പട്ടികയായി. തലസ്ഥാനത്ത് ചേര്‍ന്ന സി.പി.ഐ എക്‌സിക്യൂട്ടീവ് സ്ഥാനാര്‍ഥിപ്പട്ടികക്ക് അന്തിമ രൂപമായി. ഉടന്‍ പ്രഖ്യാപിച്ചേക്കും.
25 സീറ്റുകളിലാണ് സി.പി.ഐ മത്സരിക്കുന്നത്. 13 സിറ്റിംഗ് എം.എല്‍.എമാര്‍ മത്സരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. 21 സീറ്റുകളില്‍ സ്ഥാനാര്‍ഥികളായിട്ടുണ്ട്. പുരുഷാധിപത്യമാണ് സീറ്റ് നിര്‍ണയത്തില്‍ പ്രതിഫലിച്ചതെന്നും ആരോപണമുയര്‍ന്നു.
ചടയമംഗലം, ഹരിപ്പാട്, നാട്ടിക, തൃശൂര്‍ എന്നീ മണ്ഡലങ്ങളിലാണ് ഇനി സ്ഥാനാര്‍ഥികളാകേണ്ടത്. പട്ടാമ്പിയില്‍ മുഹമ്മദ് മുഹ്്‌സിന്‍ തന്നെ മത്സരിക്കും.
ചങ്ങനാശ്ശേരി സീറ്റ് നല്‍കാത്തതില്‍ സി.പി.ഐയില്‍ പ്രതിഷേധമുണ്ട്. വനിതകള്‍ക്ക് കാര്യമായ പ്രാതിനിധ്യം കിട്ടിയിട്ടില്ലെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്.

സീറ്റ് വിഭജനത്തില്‍ സി.പി.എമ്മിന് വഴങ്ങിയെന്ന വിമര്‍ശം എക്‌സിക്യൂട്ടീവില്‍ ശക്തമായി ഉയര്‍ന്നു. ചങ്ങനാശ്ശേരിയും കാഞ്ഞിരപ്പള്ളിയുമില്ലാത്തത് പ്രയാസകരമാണ്. ജോസ് വിഭാഗത്തിന് വലിയ പ്രാതിനിധ്യം ലഭിച്ചു. കോട്ടയത്ത് വൈക്കത്തു മാത്രമായി ഒതുങ്ങി. സി.പി.എമ്മിന്റെ അപ്രമാദിത്വത്തിന് വഴങ്ങി.

 

Latest News