ചെന്നായയെ കോവിഡ് കാലം സാധാരണ നായയാക്കി, തട്ടിപ്പ് ചൂണ്ടിക്കാട്ടി സന്ദര്‍ശകന്‍-video


ഹുബെ-സന്ദര്‍ശകരെ കബളിപ്പിക്കാന്‍ ചെന്നായക്കൂട്ടില്‍ സാധാരണ നായയെ പ്രദര്‍ശിപ്പിച്ച ചൈനീസ് മൃഗശാല വിവാദത്തില്‍.
പ്രായാധിക്യത്തെ തുടര്‍ന്ന് ചത്ത ചെന്നായക്കു പകരമാണ് ഹുബെ പ്രവിശ്യയിലെ സിയാന്നിംഗിലുള്ള സിയാംഗ് വുഷാന്‍ മൃഗശാലയിലെ കൂട്ടില്‍ തലയെടുപ്പുള്ള നായയെ കയറ്റിയത്.
മൃഗശാല സന്ദര്‍ശിക്കാനെത്തിയ ഒരാള്‍ ഇതിന്റെ വിഡിയോ എടുത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു.
ഹേ, ചെന്നായേ, നീയൊരു ചെന്നായയാേേണാ എന്നായിരുന്നു അടിക്കുറിപ്പ്.
പാര്‍ക്കിലെ കാവല്‍ക്കാരനായിരുന്ന നായയെ തല്‍ക്കാലം ചെന്നായയുടെ കൂട്ടില്‍ കയറ്റിയതാണെന്ന് അധികൃതര്‍ പറയുന്നുണ്ടെങ്കിലും കോവിഡിനെ തുടര്‍ന്ന് മൃഗശാല നടത്തിക്കൊണ്ടുപോകുന്നത് വലിയ പ്രയാസത്തിലാണെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

വേണ്ടത്ര സന്ദര്‍ശകര്‍ എത്താത്തതു കൊണ്ടുതന്നെ ചെലവുകള്‍ ഒത്തു പോകുന്നില്ല. 15 യുവാനാണ് (ഏകദേശം 2.30 ഡോളര്‍) മൃഗശാല സന്ദര്‍ശിക്കാനുള്ള ടിക്കറ്റ് നിരക്ക്.

 

Latest News